50,000 രൂപയിലേറെ വ്യത്യാസം; ഐഫോണ്‍ 15 ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് ഈ രാജ്യത്താണ് – വിശദവിവരം

കാത്തിരിപ്പിനൊടുവിൽ പുതിയ ഐഫോണുകൾ വിപണിയിലെത്തി. ഓരോ പുതിയ ഐഫോണിലും, അതിന്റെ വിലയാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്. ഐഫോണുകൾക്ക് വില കൂടുതൽ ഇന്ത്യയിലാണ്. മറ്റ് വിപണികളേക്കാൾ ഇന്ത്യൻ വിപണിയിൽ വില കൂടാനുള്ള കാരണമെന്താണ്? ഇന്ത്യയില്‍ ഐഫോണ്‍ 15 – 79,900, ഐഫോണ്‍ 15 പ്ലസ് – 89,900, ഐഫോണ്‍ 15 പ്രോ – 1,34,900, ഐഫോണ്‍ 15 പ്രോ മാക്‌സ് – 1,59,900 എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്. ഐഫോൺ 15 ഏറ്റവും വിലകുറഞ്ഞതും ചെലവേറിയതും എവിടെയാണെന്നത് സംബന്ധിച്ച ചില വിവരങ്ങൾ പങ്കുവെയ്ക്കാം.

വിവിധ കാരണങ്ങളാൽ ഐഫോൺ 15 വിലകൾ വിപണിയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഇന്ത്യ, യുഎസ്, യുകെ, ദുബായ് (യുഎഇ), ചൈന, വിയറ്റ്‌നാം, തായ്‌ലൻഡ് എന്നിവയുൾപ്പെടെ വിവിധ വിപണികളിൽ പല വിലയാണ്. ഐഫോണ്‍ 15 പരമ്പരയുടെ ഇന്ത്യയിലെ വിലയും മറ്റ് രാജ്യങ്ങളിലെ വിലയും അതിന്റെ ഇന്ത്യന്‍ മൂല്യവും എങ്ങനെയെന്ന് നോക്കാം;

ഇന്ത്യ:

ഐഫോണ്‍ 15 – 79,900 രൂപ
ഐഫോണ്‍ 15 പ്ലസ് – 89,900 രൂപ
ഐഫോണ്‍ 15 പ്രോ – 1,34,900 രൂപ
ഐഫോണ്‍ 15 പ്രോ മാക്‌സ് – 1,59,900 രൂപ

അതേസമയം, ഐഫോണ്‍ 15 പ്രോ മാക്സ് ഉള്‍പ്പെടെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ തുടങ്ങിയ 4 ഫോണുകൾക്കൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നീ വാച്ചുകളും ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കി. മൊബൈല്‍ പ്രേമികളുടെ മാസങ്ങളുടെ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. പുതിയ ആപ്പിള്‍ ഉപകരണങ്ങള്‍ സെപ്തംബര്‍ 15 മുതല്‍ പ്രീ-ബുക്കിംഗിനായി ലഭ്യമാക്കും, സെപ്റ്റംബര്‍ 22 വില്‍പ്പന ആരംഭിക്കും.

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്

പുതിയ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് മോഡലുകളില്‍ A16 ബയോണിക് ചിപ്പ് ആണുള്ളത്. ഐഫോണ്‍ 15ന് 6.1 ഇഞ്ച് ഡിസ്പ്ലേയും, 15 പ്ലസ് ഫോണുകളില്‍ 6.7 ഇഞ്ച് ഡിസ്പ്ലേയുമാണ്. നീല, പിങ്ക്, മഞ്ഞ, പച്ച, കറുപ്പ് എന്നിങ്ങനെ അഞ്ച് കളറുകളിൽ ലഭ്യമാണ്. ആപ്പിള്‍ ഐഫോണ്‍ 15ന്റെ 128 ജി.ബി മോഡലിന് 79,900 രൂപയിലും 256 ജി.ബിക്ക് 89,900 രൂപയിലും 512 ജി.ബിക്ക് ജി.ബിക്ക് 1,19,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്.

ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്

ടൈറ്റാനിയം ബോഡിയോടെയാണ് ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ എത്തുന്നത്. ആദ്യ 3 നാനോ ചിപ്പ് ഈ മോഡലുകളിലുണ്ടാവും. ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവ കഴിഞ്ഞ വര്‍ഷത്തെ പ്രോ മോഡലുകള്‍ക്ക് സമാനമാണ്. എന്നാല്‍ ചില വലിയ അപ്ഗ്രേഡുകള്‍ ഇവയില്‍ ഉണ്ട്. എ17 ബയോണിക് എസ്ഒസി, റേ ട്രെയ്സിംഗ്, കനം കുറഞ്ഞ ബെസലുകള്‍ എന്നിവയാണ് അവ. ഐഫോണ്‍ 15 പ്രോയ്ക്ക് 6.1ഇഞ്ച് ഡിസ്‌പ്ലേയും ഐഫോണ്‍ 15 പ്രോ മാക്‌സിന് 6.7-ഇഞ്ച് ഡിസ്‌പ്ലേയുമാണ് നല്‍കിയിരിക്കുന്നത്. 48 മെഗാ പിക്‌സല്‍ ആണ് ബാക്ക് ക്യാമറ.

ഐഫോണ്‍ 15 പ്രോയ്ക്ക് 799 ഡോളറും ഐഫോണ്‍ 15 പ്ലസിന് 899 ഡോളറുമാണ് വില. ഐഫോണ്‍ 15 പ്രോയ്ക്ക് 999 ഡോളറും (128 ജിബി) ഐഫോണ്‍ 15 പ്രോ മാക്‌സിന് 1199 ഡോളറുമാണ് (256 ജിബി) വില. കറുപ്പ്, നീല, സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ഐഫോണ്‍ 15 പ്രോ ലഭ്യമാകുക. ഐഫോണ്‍ 15 പ്രോയ്ക്ക് ഇന്ത്യയില്‍ 134900 രൂപയും ഐഫോണ്‍ 15 പ്രോ മാക്‌സിന് 159900 രൂപയുമായിരിക്കും വില. ഐഫോണ്‍ പ്രിഓര്‍ഡര്‍ സെപ്റ്റംബര്‍ 15 ന് ആരംഭിക്കും. ഉപയോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ലഭ്യമാണ് എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. പുതിയ ഐഫോണ്‍ 15 ഡിസ്പ്ലേയ്ക്ക് 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസാണ് ഉള്ളത്.

Share
Leave a Comment