Latest NewsKeralaNewsLife StyleHealth & Fitness

വീട്ടിൽ ചീരയുണ്ടോ? ഭാരം കുറയ്ക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ !!

രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ ചീര സഹായിക്കുന്നു

ഇലക്കറികളുടെ വിഭാഗത്തിൽപ്പെട്ട ചീരയ്ക്ക് ആരാധകർ ഏറെയാണ്. ആകര്‍ഷകവും പോഷകസമ്പന്നവുമായ ചുവന്ന ചീരകള്‍ വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് അത്യുത്തമമാണ്.
തൊണ്ടയിലെ കുരുക്കള്‍ ശമിക്കാന്‍ ചുവപ്പന്‍ ചീരയിലകള്‍ ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം കവിള്‍ക്കൊള്ളുന്നത് നല്ലതാണ്.

read also: കോഴിക്കോടിന് പുറമെ മൂന്ന് ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ ചീര സഹായിക്കുന്നുണ്ട്. അതിനു ചീര ജൂസ് നല്ലതാണ്.

നാലു കപ്പ് ചീരയും ഒരു കപ്പ് മിന്‍റ് ഇലയും അരിഞ്ഞതും അരക്കപ്പ് വെള്ളവും ബ്ലെന്‍ഡറില്‍ അടിച്ച്‌ ഈ ജൂസ് തയ്യാറാക്കാം. ഇത് അരിച്ച ശേഷം ഏതാനും തുള്ളി നാരങ്ങനീരും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കാവുന്നതാണ്.  അയണ്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ കലവറയായ ഈ ജൂസ്  ഭാരം കുറയ്ക്കാൻ സഹായകമാണ്.

ഈ ലേഖനം രോഗനിർണ്ണയത്തിനുള്ളതല്ല. ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button