സംസ്ഥാനത്ത് കാലവർഷം അതിശക്തമായത് സെപ്റ്റംബറിലെന്ന് റിപ്പോർട്ട്. സെപ്റ്റംബറിലെ ആദ്യത്തെ 10 ദിവസത്തിനുള്ളിൽ ശരാശരിയെക്കാൾ അധികം മഴയാണ് ലഭിച്ചിരിക്കുന്നത്. സാധാരണഗതിയിൽ 272 മില്ലിമീറ്റർ മഴയാണ് സെപ്റ്റംബറിൽ ലഭിക്കേണ്ടത്. എന്നാൽ, ശരാശരിയെക്കാൾ പകുതിയിലേറെ മഴ പത്ത് ദിവസം കൊണ്ട് ലഭിച്ചുവെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ. അതേസമയം, കാലവർഷം ശക്തമാകാറുള്ള ഓഗസ്റ്റ് മാസത്തിൽ ശരാശരിയെക്കാൾ കുറവ് മഴയാണ് ലഭിച്ചത്. ഓഗസ്റ്റിൽ 60 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്.
കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ അനുസരിച്ച്, സെപ്റ്റംബറിൽ ലഭിക്കേണ്ട ശരാശരി മഴയുടെ 57 ശതമാനം മഴ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 261 മില്ലിമീറ്റർ മഴയാണ് പത്തനംതിട്ടയിൽ ലഭിച്ചത്. അതേസമയം, എറണാകുളം, കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിലും 200 മില്ലിമീറ്ററിലധികം മഴ സെപ്റ്റംബറിൽ ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ കൂടുതൽ മഴ ലഭിച്ചെങ്കിലും, ജൂൺ, ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളിൽ ഉണ്ടായ മഴയുടെ കുറവ് നികത്താൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read: ‘സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ല’: വ്യക്തമാക്കി ഹൈക്കോടതി
Post Your Comments