KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത, ഒരു ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്

മഴ തുടരുന്ന സാഹചര്യത്തിൽ, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസമാണ് മഴ അതിശക്തമായി തുടരുക. രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ വീണ്ടും കനക്കുന്നത്. നേരത്തെ വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശ് മുകളിലായി ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ മ്യാന്മാർ തീരത്തിന് സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും മറ്റൊരു ചക്രവാതചുഴി രൂപപ്പെട്ടിരിക്കുകയാണ്.

ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപംകൊണ്ട ചക്രവാതച്ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇതിനെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാവുക. മഴ തുടരുന്ന സാഹചര്യത്തിൽ, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തെക്കൻ ശ്രീലങ്കൻ തീരത്തിന്റെ തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗങ്ങൾ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Also Read: പ്രഭാതത്തില്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button