Latest NewsIndiaNews

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും: മറ്റൊരു പാർട്ടിയുമായും സീറ്റ് പങ്കിടില്ലെന്ന് എഎപി

ഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്‌മി പാർട്ടി. ഇതോടെഇന്ത്യ സഖ്യത്തിൽ വീണ്ടും ഭിന്നത ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മറ്റൊരു പാർട്ടിയുമായും സീറ്റ് പങ്കിടില്ലെന്നും എഎപിയുടെ സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക് വ്യക്തമാക്കി. ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണെന്നും എഎപി ഇപ്പോൾ ദേശീയ പാർട്ടിയാണെന്നും സന്ദീപ് പഥക് പറഞ്ഞു.

‘എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങൾ സംഘടന രൂപീകരിക്കുന്നു. ഹരിയാനയിൽ താഴെത്തട്ട് മുതൽ ഞങ്ങൾ സംഘടന രൂപീകരിച്ചിട്ടുണ്ട്. ഏകദേശം 15 ദിവസത്തിനുള്ളിൽ, ഹരിയാനയിലെ ഓരോ ഗ്രാമത്തിലും ഞങ്ങളുടെ കമ്മിറ്റികൾ രൂപീകരിക്കും, അതിനുശേഷം ഞങ്ങൾ പ്രചാരണം ആരംഭിക്കും. ഹരിയാനയിലെ ജനങ്ങൾ മാറ്റത്തിനായി ഉത്സുകരാണ്. ഹരിയാനയിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും തീർച്ചയായും മത്സരിക്കും.’ സന്ദീപ് പഥക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button