Latest NewsNewsIndia

ഐഎസ്ആർഒ മേധാവി എസ് സോമനാഥിന്റെ പ്രതിമാസ ശമ്പളം പുറത്തുവിട്ട് ഹർഷ് ഗോയങ്ക; ചർച്ച

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന്റെ ശമ്പളം എത്രയെന്ന് പുറത്തുവിട്ട് ആർ.പി.ജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ​ഗോയങ്ക. അദ്ദേഹത്തിന് പ്രതിമാസം കിട്ടുന്ന ശമ്പളം സംബന്ധിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിൽ പുതിയ ചർച്ചയ്ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ഹർഷ്. പ്രതിമാസം 2.5 ലക്ഷം രൂപയാണ് സോമനാഥിന്റെ ശമ്പളമെന്നും ​ഗോയങ്ക വെളിപ്പെടുത്തി. ഇത് ന്യായമായ ശമ്പളമാണോ എന്നും അദ്ദേഹം ചോദിച്ചു.

‘ISRO ചെയർമാനായ സോമനാഥിന്റെ ശമ്പളം പ്രതിമാസം ₹ 2.5 ലക്ഷം രൂപയാണ്. ഇത് ശരിയും ന്യായമാണോ? അദ്ദേഹത്തെപ്പോലുള്ളവർ പണത്തിന് അതീതമായ ഘടകങ്ങളാൽ പ്രചോദിതരാണെന്ന് നമുക്കറിയാം. ശാസ്ത്രത്തോടും ഗവേഷണത്തോടുമുള്ള അവരുടെ അഭിനിവേശത്തിനും അർപ്പണത്തിനും അവർ ചെയ്യുന്നതെന്തും ദേശീയ അഭിമാനത്തിന് വേണ്ടിയാണ്. അവരുടെ രാജ്യത്തിനും അവരുടെ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിനുമായി വ്യക്തിപരമായ സമയം പോലും അവർ സംഭാവന ചെയ്യുക. അദ്ദേഹത്തെപ്പോലുള്ള സമർപ്പിതരായ ആളുകൾക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു’, അദ്ദേഹം എക്‌സിൽ എഴുതി.

ഹർഷിന്റെ ട്വീറ്റ് പുറത്ത് വന്നതോടെ നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായെത്തിയത്. സോമനാഥിനെപ്പോലുള്ള വ്യക്തികളുടെ അർപ്പണബോധവും അഭിനിവേശവും അളവറ്റതാണെന്നും സമൂഹത്തിന് അവർ നൽകുന്ന സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും ചിലർ പ്രതികരിച്ചു. അദ്ദേഹത്തിന്റെ കഴിവുകള്‍ നാം തിരിച്ചറിയണം. പ്രതിമാസം 25 ലക്ഷമോ അതിൽ കൂടുതലോ അദ്ദേഹത്തിന് ശമ്പളം നൽകണമെന്നും ചിലർ എക്സിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button