
ജോലി തിരക്കിൽ ആകെ ക്ഷീണിക്കുമ്പോൾ, ശാരീരികമായി തളരുമ്പോൾ എല്ലാം ഒരു കാപ്പി കുടിക്കാൻ നമ്മളിൽ പലരും ആഗ്രഹിക്കാറുണ്ട്. ഇപ്പോൾ കാപ്പികളിൽ തന്നെ പല വെറൈറ്റികളും കാപ്പി പ്രേമികളെ കാത്തിരിക്കുകയാണ്. കട്ടൻ കാപ്പി കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
READ ALSO: നിപ വൈറസ്; വൈറസ് വ്യാപനത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമോ? അറിയാം ചരിത്രം
ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഹൃദയസംബന്ധമായ ആശങ്കകള്‍ അകറ്റാനുമൊക്കെ സഹായിക്കുന്ന കാപ്പി കാര്യങ്ങള്‍ നന്നായി ഓര്‍ത്തിരിക്കാനും മനഃപാഠമാക്കാനും നല്ലതാണെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. കട്ടന്‍കാപ്പി മധുരമില്ലാതെ കുടിക്കുന്നതാണ് ശരീരത്തിന് ഏറ്റവും നല്ലത്.
കട്ടന്‍ കാപ്പി ശരിയായ അളവില്‍ ശരിയായ സമയത്ത് കുടിക്കുന്നത് ശരിരത്തില്‍ നിന്ന് ടോക്‌സിന്‍ നീക്കം ചെയ്യാനും ശാരീരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും. മധുരം ചേർത്ത് കുടിക്കാൻ ആഗ്രഹിക്കുന്നവർ കാപ്പിയിൽ അല്‍പം കറുവപ്പട്ട ചേര്‍ക്കുന്നത് നല്ലതാണ്.
Post Your Comments