Latest NewsNewsBusiness

തുടർച്ചയായ ഏഴാം നാളിലും മുന്നേറ്റം തുടർന്ന് ഓഹരി സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

വ്യാപാരാന്ത്യം 176.40 പോയിന്റ് നേട്ടത്തിൽ 19,996.35-ലാണ് നിഫ്റ്റി വ്യാപാരം പൂർത്തിയാക്കിയത്

ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള തലത്തിൽ വെല്ലുവിളികൾ ഉയർന്നെങ്കിലും, അവയെ മറികടന്നാണ് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തിലേറിയത്. ആഭ്യന്തര സൂചികകളിൽ ഇന്ന് നിഫ്റ്റിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ചരിത്രത്തിൽ ആദ്യമായി ഒരു വേളയിൽ നിഫ്റ്റി 20,000 പോയിന്റ് ഭേദിച്ചു. എന്നാൽ, വ്യാപാരാന്ത്യം 176.40 പോയിന്റ് നേട്ടത്തിൽ 19,996.35-ലാണ് നിഫ്റ്റി വ്യാപാരം പൂർത്തിയാക്കിയത്. അതേസമയം, ബിഎസ്ഇ സെൻസെക്സ് 528.17 പോയിന്റ് മുന്നേറി 67,127.08-ൽ വ്യാപാരം അവസാനിപ്പിച്ചു. ശക്തമായ ഡോളർ, ഉയരുന്ന അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡ്, ചൈനയുടെ മോശം കയറ്റുമതി കണക്കുകൾ, പണപ്പെരുപ്പഭീതി തുടങ്ങിയ ഘടകങ്ങളാണ് ആഗോള തലത്തിൽ വെല്ലുവിളി ഉയർത്തിയത്.

റിലയൻസ് ഇൻഡസ്ട്രീസ്, അദാനി എന്റർപ്രൈസസ്, അപ്പോളോ ഹോസ്പിറ്റൽസ്, ഹിൻഡാൽകോ, പവർഗ്രിഡ്, എച്ച്ഡിഎഫ്സി ലൈഫ്, മാരുതി സുസുക്കി, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോകോർപ്പ്, എസ്ബിഐ, എൻടിപിസി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി. അതേസമയം, വിദേശ-ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയിൽ നിക്ഷേപകരും വലിയ തോതിൽ പണം ഒഴുക്കുന്നത് നേട്ടമായിട്ടുണ്ട്. ഭാരതി ഹെവി ഇലക്ട്രിക്കൽസ്, ട്രൈഡന്റ്, യുണൈറ്റഡ് ബ്രൂവറീസ്, ഐആർസിടിസി, സിജി പവർ ആൻഡ് ഇൻഡസ്ട്രിയൽ സൊല്യൂഷൻസ് തുടങ്ങിയവയുടെ ഓഹരികൾക്കാണ് ഇന്ന് നിറം മങ്ങിയത്.

Also Read: ‘ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ല, നിങ്ങൾക്കാണ് പങ്ക്’: സോളാർ കേസിൽ കെ.ടി ജലീൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button