ന്യൂഡൽഹി: സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് അത്താഴ വിരുന്ന് നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. ഇരുവരും തമ്മിൽ ചർച്ച നടത്തുകയും ചെയ്തു. വിരുന്നിന്റെയും കൂടിക്കാഴ്ച്ചയുടെയും ചിത്രങ്ങൾ രാഷ്ട്രപതി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Read Also: ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ പോയത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാണാൻ: പരിഹാസവുമായി ഇ പി ജയരാജൻ
കഴിഞ്ഞ ഏതാനും വർഷങ്ങളിലൂടെ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായിരിക്കുകയാണ്. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ സാംസ്‌കാരിക അനുഭവങ്ങളും, സാമ്പത്തിക സമന്വയങ്ങളും, സമാധാനപരമായ ലോകത്തിന് വേണ്ടിയുള്ള പൊതു പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
വരുന്ന നൂറ്റാണ്ട് ഇരു രാജ്യങ്ങളുടെയും സുസ്ഥിര വികസനത്തിന്റെ കാലമായിരിക്കും. സൗദി അറേബ്യൻ കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനവും ജി20 ഉച്ചകോടിയിലെ പങ്കാളിത്തവും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.
Read Also: ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ പോയത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാണാൻ: പരിഹാസവുമായി ഇ പി ജയരാജൻ
Post Your Comments