യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം മുറുകുന്നതിനിടെ ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന് നഷ്ടമായത് കോടികൾ. ചൈനീസ് ഭരണകൂടം സർക്കാർ ജീവനക്കാർ ഐഫോൺ ഉപയോഗിക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതോടെയാണ് ആപ്പിളിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുള്ളത്. നിലവിൽ, ചൈനയിലെ സർക്കാർ ഓഫീസുകളിൽ ഐഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച്, ചൈന നടപടി കടുപ്പിച്ചതോടെ ആപ്പിളിന്റെ വിപണി മൂല്യത്തിൽ 200 ബില്യൺ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഐഫോണുകൾക്ക് പുറമേ, തിരഞ്ഞെടുത്ത ചില വിദേശ ബ്രാൻഡഡ് ഫോണുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎസ് സാങ്കേതികവിദ്യ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ പുതിയ നീക്കം. ആപ്പിളിന്റെ പ്രധാന വിപണികളിൽ ഒന്നായ ചൈനയുടെ ഈ നീക്കം കമ്പനിയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. വരുമാനത്തിന്റെ 20 ശതമാനത്തോളം ചൈനയിൽ നിന്നാണ്. സെപ്റ്റംബർ 12ന്, ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 പുറത്തിറക്കാനിരിക്കെയാണ് ചൈനയുടെ നിരോധനം പ്രാബല്യത്തിലാകുന്നത്. ഇത് ഐഫോൺ 15-ന്റെ വിപണി വിഹിതത്തെ ഏത് തരത്തിൽ ബാധിക്കുമെന്ന് വ്യക്തമല്ല.
Also Read: ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രായപൂര്‍ത്തിയാകാതെ പെണ്‍കുട്ടിയെ ശല്യംചെയ്തു: 60കാരന്‍ അറസ്റ്റില്‍
Post Your Comments