വളരെ കുറഞ്ഞ കലോറി ഉള്ളതും ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പന്നവുമായ പച്ചക്കറിയാണ് വെണ്ടയ്ക്ക.
എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് വെണ്ടയ്ക്ക എളുപ്പം ചീഞ്ഞു പോകുന്നു എന്നത്. കേടുകൂടാതെ വെണ്ടയ്ക്ക ആഴ്ചകളോളം സൂക്ഷിക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നമുക്ക് നോക്കാം.
ആദ്യം തന്നെ വെണ്ടയ്ക്ക വാങ്ങുന്ന സമയത്ത് അമര്‍ത്തി നോക്കി കുരുക്കള്‍ കുറഞ്ഞതും സോഫ്റ്റ് ആയതും വാങ്ങാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ ഫ്രിഡ്ജിലാണ് വെണ്ടയ്ക്ക സൂക്ഷിക്കുന്നത് എങ്കില്‍ ഒരു പോളിത്തീന്‍ കവറോ വെജിറ്റബിള്‍ ബാഗോ ഇതിനായി ഉപയോഗിക്കാം. വെണ്ടയ്ക്ക വെക്കുന്ന സ്ഥലത്ത് മറ്റുള്ള പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ വയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.
Post Your Comments