ഐഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 15 സീരീസ് ലോഞ്ച് ചെയാൻ ഇനി വെറും രണ്ട് ദിവസം മാത്രം. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഐഫോൺ 15 സീരീസ് എത്തുക. കമ്പനിയുടെ ഏറ്റവും വലിയ ലോഞ്ച് ഇവന്റായ വണ്ടര്‍ലസ്റ്റില്‍ വെച്ചാണ് ഐഫോണ്‍ 15 സീരീസ് അവതരിപ്പിക്കുക. ലോഞ്ചിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ ഉള്‍പ്പെടെയുള്ള ഈ സീരീസിലെ സ്മാര്‍ട്ട്‌ഫോണുകളുടെ വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്.
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 15 മോഡല്‍ പുറത്തിറങ്ങുക മഞ്ഞ, പിങ്ക്, ചുവപ്പ്, നീല എന്നീ പാസ്റ്റല്‍ നിറങ്ങള്‍ക്കൊപ്പം വെള്ളയിലും കറുപ്പിലുമായിരിക്കും. മ്യൂട്ട് സ്വിച്ചിന് പകരം കസ്റ്റമൈസ് ചെയ്യാാന്‍ സാധിക്കുന്ന ആക്ഷന്‍ ബട്ടണ്‍ ആയിരിക്കും പുതിയ ഐഫോണ്‍ മോഡലുകളില്‍ ഉണ്ടായിരിക്കുക. ഐഫോണ്‍ 15ന് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 14ക്ക് സമാനമായ വിലയായിരിക്കും ഉണ്ടാവുക. ഇന്ത്യയില്‍ ഇത് 79,900 രൂപ മുതലായിരിക്കും. ഐഫോണ്‍ 14 പ്രോയ്ക്ക് സമാനമായ വിലയായിരിക്കും ഐഫോണ്‍ 15 പ്രോയ്ക്ക് ഉണ്ടാവുക. ഇന്ത്യയില്‍ ഐഫോണ്‍ 15 പ്രോ പഴയ മോഡലിനെപ്പോലെ 1,29,900 രൂപയ്ക്ക് ലഭിക്കും. ഐഫോണ്‍ 15 പ്രോ മാക്സിന് വില കൂടുമെന്നും സൂചനകളുണ്ട്.
ലീക്ക് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഐഫോണ്‍ 15 സീരീസിലെ മോഡലുകളില്‍ യുഎസ്ബി സി പോര്‍ട്ട് ഉണ്ടായിരിക്കുമെന്നാണുള്ളത്. വേഗത്തിലുള്ള ചാര്‍ജിങ്ങിന് ഈ പോര്‍ട്ട് സഹായിക്കും. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നീ മോഡലുകളില്‍ 20ഡബ്ല്യു വരെ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും പ്രോ മോഡലുകള്‍ക്ക് 35ഡബ്ല്യു വരെ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ടാകുമെന്നാണ് ലീക്ക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആപ്പിൾ ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ പ്ലസ്, ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഈ വർഷം അവതരിപ്പിക്കുമെന്ന് കരുതിയിരുന്നത്. ഇവയ്ക്ക് പുറമേ, ഐഫോൺ 15 പ്രോയുടെ അതേ സവിശേഷതകൾ ഉള്ള മറ്റൊരു മോഡൽ കൂടി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. നിലവിൽ, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ആപ്പിൾ നടത്തിയിട്ടില്ല. പുതിയ മോഡലിന് ഐഫോൺ 15 അൾട്ര എന്നാണ് പേര് നൽകാൻ സാധ്യത. 8 ജിബി റാം പ്ലസ് 2 ടിബി സ്റ്റോറേജുമായാണ് ഐഫോൺ 15 അൾട്ര എത്തുക. പ്രോ മോഡലിനേക്കാൾ മെച്ചപ്പെട്ട ക്യാമറ പ്രതീക്ഷിക്കാവുന്നതാണ്. കൂടാതെ, ഐഫോൺ 15 പ്രോ മാക്സിനെക്കാൾ വില കൂടിയ മോഡൽ കൂടിയായിരിക്കും ഐഫോൺ 15 അൾട്ര. എന്നിരുന്നാലും, ഈ മോഡലുകളുടെയെല്ലാം കൃത്യമായ വില സംബന്ധിച്ച വിവരങ്ങൾ ആപ്പിൾ പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments