Latest NewsKeralaNews

കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നു പിടിച്ചു: പ്രതി പിടിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നു പിടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരത്താണ് സംഭവം. പ്രമോദ് എന്നയാളാണ് പിടിയിലായത്. യുവതിയുടെ ഭർത്താവ് എത്തിയാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. യുവാവ് കടന്നു പിടിച്ചത് യുവതി ഭർത്താവിനെ ഫോണിൽ വിളിച്ചു അറിയിച്ചിരുന്നു. തുടർന്നാണ് ഭർത്താവ് എത്തിയത്.

Read Also: മകളെ വിട്ടുകൊടുക്കാത്തതിന് പോലീസ് അതിക്രമം: അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. രണ്ട് തവണ യുവാവ് യുവതിയുടെ ദേഹത്ത് സ്പർശിച്ചിരുന്നു. തുടർന്ന് യുവതി ഇയാളോട് കയർത്തു സംസാരിച്ചു. എന്നാൽ, പിന്നീട് യുവതിയെ കടന്നു പിടിച്ചതോടെ ഇവർ ഭർത്താവിനെ വിളിച്ച് ഇവർ വിവരം അറിയിക്കുകയായിരുന്നു.

Read Also: ‘രാഖി കയ്യിൽ കെട്ടി രക്ഷാബന്ധൻ ആഘോഷിച്ചു’: അഭിമാനിക്കുന്ന ഹിന്ദുവാണ് താനെന്ന് ഋഷി സുനക്

shortlink

Related Articles

Post Your Comments

Related Articles


Back to top button