ശരീരവേദനയ്ക്കും മറ്റും ആശ്വാസം കിട്ടാനായി ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് വിക്‌സ് വാപോറബ്. എന്നാൽ, നിറം നഷ്ടപ്പെട്ട പല്ലുകളില്‍ വിക്‌സ് തേച്ചാല്‍ രണ്ടേരണ്ട് ദിവസം കൊണ്ട് അവ പളപളാന്ന് മിന്നിക്കാം എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം. ഫേസ്‌ബുക്കിലെ ഒരു പോസ്റ്റിലൂടെയാണ് ഈ അവകാശവാദം. ഈ പോസ്റ്റിന്റെ സത്യാവസ്ഥ അറിയാം.
പരസ്യ പ്രചാരത്തിൽ പറയുന്നത് ഇങ്ങനെ, വിക്‌സ് വാപോറബ് പലതരത്തിലുള്ള വേദനകള്‍ മാറ്റാന്‍ ആളുകള്‍ ഉപയോഗിക്കാറുണ്ട്. തലവേദന കുറയ്‌ക്കാന്‍, ചെവി വേദന കുറയ്‌ക്കാന്‍, കഫക്കെട്ട് കുറയ്‌ക്കാന്‍ എന്നിങ്ങനെ നീളുന്നു ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്ന വിക്‌സിന്‍റെ ഗുണങ്ങളുടെ പട്ടിക. ഇതൊന്നുമല്ലാതെ മറ്റൊരു ഗുണവും വിക‌്സിനുണ്ട് എന്നാണ് ഒരു ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നത്. നിറം നഷ്ടപ്പെട്ട പല്ലുകളില്‍ വിക്‌സ് തേച്ചാല്‍ രണ്ടേരണ്ട് ദിവസം കൊണ്ട് അവ പളപളാന്ന് മിന്നിക്കാം എന്നാണ് വിക്‌സ് തേച്ചതിന് മുമ്പും ശേഷവുമുള്ള മാറ്റം കാണൂ എന്ന തരത്തിലുള്ള ചിത്രങ്ങള്‍ സഹിതം നടക്കുന്ന പ്രചരണം.
അബദ്ധത്തില്‍ പോലും ഈ പ്രചാരണത്തില്‍ ആരും വീണ് പോകരുത്. വിക്‌സ് ഒരിക്കലും തൊലിപ്പുറത്തല്ലാതെ ശരീരത്തിനുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പദാര്‍ഥമാണ്. അതിനാൽ പല്ലുകളില്‍ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന്‍റെ അകത്ത് ഇതിന്‍റെ അംശം എത്താനും അത് തലകറക്കവും ഛര്‍ദിയും അടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ തന്നെ പല്ലുകള്‍ വെളുപ്പിക്കാന്‍ വിക്‌സ് ഉപയോഗിക്കാമെന്ന പ്രചാരണം തട്ടിപ്പാണ്. തിരിച്ചറിയുക, പരസ്യങ്ങളിൽ വഞ്ചിതരാകാതെയിരിക്കുക.
Post Your Comments