Latest NewsNewsBusiness

ഒരാഴ്ച നീണ്ട മിന്നും പ്രകടനം! വാരാന്ത്യത്തിലും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

സെപ്റ്റംബർ 9 മുതൽ ഇൻക്രിമെന്റൽ ക്യാഷ് റിസർവ് റേഷ്യോ നിർത്തലാക്കുമെന്ന വാർത്തകൾ ബാങ്ക് ഓഹരികൾക്ക് കരുത്ത് പകർന്നിട്ടുണ്ട്

ഒരാഴ്ച നീണ്ട മിന്നും പ്രകടനത്തിന് ഇന്നും നേട്ടത്തോടെ വിരാമമിട്ട് ഓഹരി വിപണി. തുടർച്ചയായ ആറാം ദിനമാണ് ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. ബിഎസ്ഇ സെൻസെക്സ് ഇന്ന് 333 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 66,599-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 93 പോയിന്റ് നേട്ടത്തിൽ 19,820-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ബിഎസ്ഇയിൽ ഇന്ന് 2,051 ഓഹരികൾ നേട്ടത്തിലും, 1,643 ഓഹരികൾ നഷ്ടത്തിലും, 126 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെപ്റ്റംബർ 9 മുതൽ ഇൻക്രിമെന്റൽ ക്യാഷ് റിസർവ് റേഷ്യോ നിർത്തലാക്കുമെന്ന വാർത്തകൾ ബാങ്ക് ഓഹരികൾക്ക് കരുത്ത് പകർന്നിട്ടുണ്ട്. ഇതോടെ, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്ക് ഓഹരികൾ ഉയർന്ന നേട്ടം കൈവരിച്ചു. കൂടാതെ, പവർ ഫിനാൻസ് കോർപ്പറേഷൻ, ആർഇസി, ഹാർവെൽസ് ഇന്ത്യ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ, ഭാരത് ഇലക്ട്രിക്കൽസ് എന്നിവയും നേട്ടത്തിലേറി. സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ്, എൻഎച്ച്പിസി, കൊറോമാൻഡൽ ഇന്റർനാഷണൽ, പേജ് ഇൻഡസ്ട്രീസ്, മാൻകൈൻഡ് ഫാർമ തുടങ്ങിയവയുടെ ഓഹരികൾക്കാണ് ഇന്ന് നിറം മങ്ങിയത്.

Also Read: ‘വെൽക്കം ടു ഭാരത്’ – ജോ ബൈഡനായി മണലില്‍ തീര്‍ത്ത മനോഹര ശില്‍പം

shortlink

Related Articles

Post Your Comments

Related Articles


Back to top button