ഇന്ത്യൻ വിപണിയിൽ 5ജി ഹാൻഡ്സെറ്റുകളുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയ. കമ്പനിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ നോക്കിയ ജി42 5ജി സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ 11-നാണ് നോക്കിയ ജി42 5ജി വിപണിയിൽ എത്തുക. ഈ സ്മാർട്ട്ഫോണുകളുടെ കൃത്യമായ വില വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ലെങ്കിലും, മിഡ് റേഞ്ച് സെഗ്മെന്റിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷ.
6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് പതിപ്പിലാണ് ഈ സ്മാർട്ട്ഫോൺ എത്താൻ സാധ്യത. പ്രധാനമായും പർപ്പിൾ, ഗ്രേ കളറുകളിൽ എത്തിയേക്കുമെന്ന സൂചനകൾ നോക്കിയ നൽകിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ഈ ഹാൻഡ്സെറ്റ് യൂറോപ്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഈ പതിപ്പിന് 199 യൂറോയായിരുന്നു വില. ഇതിന് പിന്നാലെയാണ് ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തിക്കുന്നത്. 8 ജിബി റാം വേരിയന്റിന് 20,800 രൂപ പ്രതീക്ഷിക്കാവുന്നതാണ്. നിലവിൽ, സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ല.
Post Your Comments