Latest NewsNewsLife Style

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങിന് ഗുണങ്ങളനവധി; സാഹചര്യമറിഞ്ഞ് പരീക്ഷിക്കാം…

ഡയറ്റിങ് സ്വീകരിക്കാനൊരുങ്ങുന്നവർക്ക് ഏറെ പ്രിയങ്കരമായ മാർഗമാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി. കൃത്യമായ ഇടവേളയിൽ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളിൽ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. കുറച്ച് നാളുകളായി ഈ രീതിക്ക് പ്രചാരമേറുകയാണുണ്ടായത്. മെച്ചപ്പെട്ട രീതിയിൽ വണ്ണം കുറയുന്നതടക്കം ഈ ഫാസ്റ്റിങ് രീതിക്ക് ഗുണങ്ങളേറെയാണ്. എന്നാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ഈ മാർഗം സ്വീകരിക്കണമെന്നില്ല. എല്ലാവർക്കും ഒരേതലത്തിലായിരിക്കില്ല ഇന്റർമിറ്റന്റ് ഫാസ്റ്റിങ്.

കലോറി ഗണ്യമായി കുറയ്ക്കുക മാത്രമല്ല ഈ ഫാസ്റ്റിങ് രീതിയുടെ ലക്ഷ്യം. ആഹാരം കഴിക്കുന്ന സമയക്രമത്തെ കൂടി അടിസ്ഥാനപ്പെടുത്തിയാണിത്. 16/8, 5:2 എന്നിങ്ങനെ രണ്ടു രീതികളാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. 16 മണിക്കൂർ നേരത്തേക്ക് ഉപവാസമെടുത്ത ശേഷം എട്ടു മണിക്കൂറിനിടയിൽ ആഹാരം കഴിക്കുന്ന രീതിയാണ് 16/8 എന്നത്. അഞ്ചു ദിവസം സാധാരണ പോലെ ഭക്ഷണം കഴിച്ച് തുടർച്ചയായ രണ്ടു ദിവസം കലോറികൾക്ക് നിയന്ത്രണേമർപ്പെടുത്തുന്ന രീതിയാണ് 5:2.

• ഭാരം കുറയ്ക്കാൻ ഏറ്റവും നല്ല രീതി കൂടിയാണ് ഇന്റർമിറ്റന്റ് രീതി. ഭക്ഷണം കഴിക്കുന്ന സമയം കുറയ്ക്കുക വഴി വണ്ണം കുറയ്ക്കാൻ സാധിക്കും.

• പ്രമേഹം അഭിമുഖീകരിക്കുന്നവർക്ക് സ്വീകരിക്കാവുന്ന ഡയറ്റിങ് മാർഗമാണിത്. ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിക്കാൻ ഇന്റർമിറ്റന്റ് രീതി സഹായകരമാകും.

• ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടും. ബി.പി, കൊളസ്ട്രോൾ നില കുറയും.

• തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗുണകരം കൂടിയാണ് ഈ ഡയറ്റിങ് രീതി. പഠനം, ഓർമ തുടങ്ങിയവയ്ക്ക് സഹായകരമാകുന്ന പ്രോട്ടീനെ പ്രോത്സാഹിപ്പിക്കും.

ഇന്റർമിറ്റന്റ് രീതിക്ക് ഗുണങ്ങൾ ഒട്ടനവധിയാണെങ്കിലും എല്ലാവർക്കും ഇത് സ്വീകാര്യമാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ചിലർ പൂർണമായും ഈ ഡയറ്റിങ് രീതി ഒഴിവാക്കേണ്ടി വരും.

അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ അലട്ടുന്നവർ ഈ ഡയറ്റിങ് രീതി പാടെ ഉപേക്ഷിക്കണം.

വളരെ ഉയർന്നതോ താഴ്ന്നതോ ആയ കോർട്ടിസോൾ നിലയുള്ളവർ തുടർച്ചയായി ഉപവാസമെടുക്കുന്നത് ഫലം ചെയ്തേക്കില്ല. ദൈർഘ്യമേറിയ ഉപവാസം ശരീരം ക്ഷീണിക്കുന്നത് പോലുള്ള മറ്റ് പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

തൈറോയിഡ് പ്രശ്നങ്ങളുള്ള ചിലരിൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഗുണം ചെയ്യുമെങ്കിലും എല്ലാവർക്കും അത് അങ്ങനെയാവില്ല. സമർദ്ദത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തൈറോയിഡ് പ്രശ്നങ്ങൾ ഈ ഡയറ്റിങ് രീതിയിലൂടെ ചിലപ്പോൾ വഷളായേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button