
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഇലക്‌ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.45-ന് കുന്ദമംഗലം മുറിയനാലില്‍ ആയിരുന്നു സംഭവം.
Read Also : ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച് കറക്കം: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
മുറിയനാല്‍ സ്വദേശി മുഹമ്മദിൻ്റെ സ്കൂട്ടര്‍ ആണ് കത്തി നശിച്ചത്. വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഉടനെ സ്കൂട്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സ്കൂട്ടര്‍ നിര്‍ത്തുകയായിരുന്നു.
നരിക്കുനിയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് സ്കൂട്ടറിന്റെ തീ അണച്ചത്.
Post Your Comments