Latest NewsNewsMobile PhoneTechnology

കാത്തിരിപ്പുകൾക്ക് വിട! വിവോ വി29ഇ 5ജി ഹാൻഡ്സെറ്റുകളുടെ വിൽപ്പന ആരംഭിച്ചു

എച്ച്ഡിഎഫ്സി, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 2,500 രൂപയുടെ കിഴിവ് ലഭിക്കും

ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ വിവോ വി29ഇ 5ജി ഹാൻഡ്സെറ്റുകളുടെ വിൽപ്പന ആരംഭിച്ചു. അൾട്ര പ്രീമിയം കാറ്റഗറിയിൽ പുറത്തിറക്കിയ വിവോ വി29ഇ 5ജി ഓഗസ്റ്റ് 28നാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. വിപണിയിൽ എത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ഉപഭോക്താക്കൾക്ക് വാങ്ങാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. വിവോ വി29ഇ 5ജി ഹാൻഡ്സെറ്റുകൾ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് വാങ്ങാൻ കഴിയുക. ഈ സ്മാർട്ട്ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങളും, ലോഞ്ച് ഓഫറുകളും പരിചയപ്പെടാം.

8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വേരിയന്റിന് 26,999 രൂപയും, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വേരിയന്റിന് 28,999 രൂപയുമാണ് വില. ലോഞ്ചിന്റെ ഭാഗമായി ഈ രണ്ട് വേരിയന്റുകൾക്കും ബാങ്ക് ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 10 ശതമാനമാണ് കിഴിവ് ലഭിക്കുക. എച്ച്ഡിഎഫ്സി, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 2,500 രൂപയുടെ കിഴിവ് ലഭിക്കും. ഇതിനോടൊപ്പം ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകളിൽ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. ആർട്ടിസ്റ്റിക് റെഡ്, ആർട്ടിസ്റ്റിക് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക.

Also Read: ഡി.എം.കെ – ‘ഡി ഫോർ ഡെങ്കിപ്പനി, എം ഫോർ മലേറിയ, കെ ഫോർ കൊസു’: എം.കെ സ്റ്റാലിനെതിരെ അണ്ണാമലൈ

shortlink

Related Articles

Post Your Comments

Related Articles


Back to top button