ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ അമ്പതുവയസിനു താഴെയുള്ള പ്രായക്കാരില്‍ കാന്‍സര്‍ നിരക്ക് 80% വര്‍ദ്ധിച്ചെന്ന് പഠനറിപ്പോര്‍’ട്ട്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനുള്ളിലാണ് ഈ വന്‍കുതിപ്പുണ്ടായതെന്നും പഠനം പറയുന്നു. സ്‌കോഡ്‌ലന്റിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനം നടത്തിയത്. ബി.എം.ജെ ഓങ്കോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാക്കളെ ചോദ്യം ചെയ്ത് ഇഡി
29 ഓളം വിവിധ കാന്‍സറുകളെ ആധാരമാക്കി 204 രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം സംഘടിപ്പിച്ചത്. സ്തനാര്‍ബുദ നിരക്കിലാണ് കൂടുതല്‍ വര്‍ധനവുണ്ടായിരിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. മരണനിരക്കും ഈ വിഭാഗം കാന്‍സറില്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസനാളത്തിലെ കാന്‍സറും പ്രോസ്റ്റേറ്റ് കാന്‍സറും ചെറുപ്പക്കാരില്‍ കൂടുന്നതായും പഠനത്തില്‍ പറയുന്നു.
1990-നും 2019നും ഇടയില്‍ ഈ അര്‍ബുദ നിരക്കുകളില്‍ ക്രമാനുഗതമായ വര്‍ധനവ് രേഖപ്പെടുത്തിയത്. അതേസമയം നേരത്തേ ബാധിക്കുന്ന ലിവര്‍ കാന്‍സര്‍ കേസുകളില്‍ 2.88 ശതമാനം വാര്‍ഷിക ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. കാന്‍സര്‍ നിരക്കുകളുടെ വര്‍ധനവില്‍ ജനിതക ഘടകങ്ങള്‍ പ്രധാന കാരണമാണെങ്കിലും റെഡ്മീറ്റ്, ഉപ്പ്, മദ്യം, പുകയില എന്നിവയുടെ അമിതോപയോഗവും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗക്കുറവുമൊക്കെ കാരണങ്ങളാണെന്ന് ഗവേഷകര്‍ പറയുന്നു.
ജീവിതശൈലിയും ഇതിന് ഭാഗമാകാറുണ്ട്. വ്യായാമക്കുറവും അമിതവണ്ണവും പ്രമേഹവുമെല്ലാം ഇവയുടെ ആക്കം കൂട്ടുന്നുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി. അമ്പതു വയസിന് താഴെ കാന്‍സര്‍ ബാധിക്കുന്നവരില്‍ ആരോഗ്യം ക്ഷയിക്കുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ നിരക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണെന്നും പഠനത്തില്‍ പറയുന്നു.
Post Your Comments