മംഗളൂരു: നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. താരികെരെ ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വി.എ. തുളസിയാണ്(15) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നിവേദിതക്ക് (14) അപകടത്തിൽ സാരമായി പരിക്കേറ്റു.
Read Also : ഡി.എം.കെ – ‘ഡി ഫോർ ഡെങ്കിപ്പനി, എം ഫോർ മലേറിയ, കെ ഫോർ കൊസു’: എം.കെ സ്റ്റാലിനെതിരെ അണ്ണാമലൈ
ചിക്കമംഗളൂരു താരികെരെ കാവല്‍ ദുഗ്ഗപുര ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്കൂളിലേക്ക് പോകാൻ ബസ് കാത്ത് പാതയോരത്ത് സ്റ്റോപ്പില്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് അമിതവേഗത്തില്‍ വന്ന ബസ് പാഞ്ഞ് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സാരമായി പരിക്കേറ്റ രണ്ട് കുട്ടികളെ ശിവമോഗ്ഗയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുളസിയുടെ ജീവൻ രക്ഷിക്കാനായില്ല.
കൂട്ടത്തിലുണ്ടായിരുന്ന അഞ്ച് കുട്ടികള്‍ നേരിയ പോറലുകളോടെ രക്ഷപ്പെട്ടു. മേഖലയില്‍ സ്വകാര്യ ബസുകളുടെ അമിതവേഗം സംബന്ധിച്ച് നാട്ടുകാര്‍ പൊലീസിൽ പരാതി നൽകി.
Post Your Comments