KeralaLatest NewsNews

സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം: മധ്യവസ്കൻ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍. പുതുശേരിമുക്ക് പന്തുവിള കാട്ടിൽ പുത്തൻവീട്ടിൽ സതീശനാണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്.

ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഇയാൾ നിരവധി തവണ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി പീഡന വിവരം സ്കൂൾ അധ്യാപികയോടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം കുട്ടിയുടെ വീട്ടിൽ അറിയിക്കുകയും കുട്ടിയുടെ മാതാവ് കല്ലമ്പലം പോലീസിൽ പരാതി നല്‍കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button