ഇന്നലെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ വീൽചെയറിൽ കണ്ണന്റെ വേഷമണിഞ്ഞ് പങ്കെടുത്ത മുഹമ്മദ് യഹിയ എന്ന കുട്ടി നാടിന്റെ തന്നെ മനം കവർന്നിരിക്കുകയാണ്. ഇതാണ് യഥാർത്ഥ മതസൗഹാർദ്ദം എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. യഹിയയുടെ രണ്ടാമത്തെ കൃഷ്ണവേഷമാണ് ഇത്.
വിഷയത്തിൽ ആര്യലാലിന്റെ കുറിപ്പ് ഇങ്ങനെ,
#സന്തോഷത്തിന്റെ_വേഷങ്ങൾ
ഇതിൽക്കൂടുതൽ ഈ രാജ്യം എന്താണാഗ്രഹിച്ചത്?! പ്രച്ഛന്ന വേഷങ്ങൾ അഴിച്ചു വച്ച് മതേതരത്വം ജൈവ സ്വരൂപമാർജിക്കുന്ന സുന്ദരമുഹൂർത്തമായിരുന്നു അത്. മുഹമ്മദ് യഹിയയ്ക്ക് പീലിത്തിരുമുടിയും കോലക്കുഴലും ചാർത്തി അമ്പാടിക്കണ്ണനാവാൻ കഴിയുന്നു. യഹിയയുടെ ഉമ്മ മാത്രല്ല ഭാരതാംബയും ഇന്നു സന്തോഷിച്ചിട്ടുണ്ടാവണം.
ഏറ്റവും വിശുദ്ധമായ ഗ്രന്ഥം ഹൃദയമാണ് എന്നാണ് കുഞ്ഞു യഹിയ മനുഷ്യരെ പഠിപ്പിക്കുന്ന പാഠം! ഞാനല്ലാതെ ഈശ്വരനില്ല എന്നല്ല,സന്തോഷമാണ് ഈശ്വരൻ എന്നാണത് മിടിച്ചു കേൾപ്പിച്ചത്. യഹിയയുടെ മാതാപിതാക്കൾക്കും നന്ദി.
ഈ കാഴ്ചയാണ് വിദ്വേഷം കൊണ്ടും വിഭജനം കൊണ്ടും മുറിച്ചു കളഞ്ഞത്. ഏച്ചുകെട്ടി മുഴപ്പിച്ചെടുത്ത ഇന്ത്യയിലെ മതേതര വേഷം കെട്ടലുകൾ പോലെയല്ല മുഹമ്മദ് യഹിയയുടെ കൃഷ്ണവേഷം. അത് ചരിത്രത്തെ പിറകോട്ടു കൊണ്ടു പോയി ആയിരത്തി അഞ്ഞൂറ് വർഷം വർഷം പിന്നിൽ ഏക ദൈവത്തിന്റെ കാർക്കശ്യങ്ങൾക്കു മുന്നിൽ നിശ്ചലമാക്കുന്നില്ല. വീണ്ടും വീണ്ടും പിന്നിലേക്ക് പോയി “അൻപേ ശിവം” എന്ന ആപ്തവാക്യത്തിലലിഞ്ഞു ചേരുന്നു. ‘ദൈവമല്ല സ്നേഹം’…’സ്നേഹമാണ് ദൈവം!’ എന്ന് പതിയെ മന്ത്രിക്കുന്നു.
ഇന്ത്യ ഭാരതമാകുമ്പോൾ മുഹമ്മദ് യഹിയമാർ പീലിത്തിരുമുടി ചൂടിയ കൃഷ്ണനാകും. അതഴിച്ചു വെച്ചിട്ട് തൊപ്പിയിട്ട് വെടിപ്പായി നിസ്കരിക്കും. വെട്ടിമുറിച്ചുണ്ടാക്കിയ മുറിവുണക്കാൻ മതേതരത്തത്തിന്റെ കോലം കെട്ടലുകളല്ല വേണ്ടത്;യഹിയമാരുടെ ഹൃദയ വിശുദ്ധിയാണ്. പണ്ടു വീണ ചോരയും കണ്ണീരും കൊണ്ട് മലിനമാക്കിയ ഈ രാജ്യത്തെ ശുദ്ധമാക്കാൻ അത്തരം വിശുദ്ധ ഹൃദയങ്ങൾക്കേ കഴിയൂ. ഇന്ത്യ ഭാരതമാകുന്നത് ഇങ്ങനെയൊക്കെയാണ് !
നൂറ്റി പന്ത്രണ്ടുകോടിയുടെ ഹൃദയം കീഴടക്കാൻ ഐ എസ് ന്റെ ചാവേർ വേഷം കെട്ടുന്നതിലും നല്ലത് യഹിയയുടെ കൃഷ്ണവേഷമാണ്.
“ഒൻറേ കുലം ഒരുവനേ ദേവനും❤️?
Post Your Comments