ലൈംഗിക ബന്ധം എന്ന് കേട്ടാല്‍ വെറുക്കപ്പെടേണ്ട അല്ലെങ്കില്‍ ഒരു പാപമാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ നമുക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ലൈംഗികത എന്നത് വെറുക്കപ്പെടേണ്ട ഒരു പദമല്ലെന്നും ആരോഗ്യപരമായും മാനസികപരമായും നിരവധി ഗുണങ്ങളുള്ള ഒന്നാണെന്നതുമാണ് സത്യം. മാനസിക സമ്മര്‍ദ്ദവും മറ്റ് അസുഖങ്ങളും കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും ലൈംഗികതയിലൂടെ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വെറുതെ കാര്യം കഴിയാൻ വേണ്ടി മാത്രമാകരുത് ഇതും. മനസും ശരീരവും അറിഞ്ഞുകൊണ്ട് വേണം ഓരോ നിമിഷവും ആസ്വദിക്കാൻ. അല്ലെങ്കിൽ ലൈംഗികതയുമായി ബന്ധപ്പെട്ട പരിക്കുകൾ നിങ്ങളുടെ ഭാവി തന്നെ ഇല്ലാതാക്കിയേക്കാം. കണ്ടറിഞ്ഞ് ചെയ്തില്ലെങ്കിൽ ചതവുകളും ഉളുക്കുകളും ഉണ്ടാകുമെന്ന് സാരം.
സെക്‌സ് ഒരു മികച്ച വ്യായാമമാണ്. 2013-ൽ PLOS One പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ശരാശരി 25 മിനിറ്റ് നീണ്ടുനിൽക്കുന്ന സെക്‌സ് സ്ത്രീകളിൽ 69.1 കലോറി എരിച്ചുകളയുമാത്രേ. വർക്ക്ഔട്ട് പോലെ തന്നെ, സെക്‌സും നിങ്ങളെ മനപ്പൂർവ്വമല്ലാത്ത പരിക്കുകൾ ഉണ്ടാക്കും. നിങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ശാരീരിക വേദനയോ അസ്വസ്ഥതയോ ഉണ്ടാകാറുണ്ടോ? അതിനെയാണ് ഡോക്ടർമാർ ലൈംഗിക പരിക്ക് എന്ന് പറയുന്നത്. കിടക്കയിൽ ഒരു പുതിയ പൊസിഷൻ അല്ലെങ്കിൽ ദീർഘനേരം നീണ്ടുനിൽക്കുന്ന ലെഗ് ക്രാമ്പ് പോലുള്ള പൊസിഷന് ശ്രമം നടത്തുമ്പോൾ നിങ്ങളുടെ കഴുത്തിന് ബുദ്ധിമുട്ട് നേരിടാം. ലൈംഗികതയുമായി ബന്ധപ്പെട്ട മുറിവുകൾ നിങ്ങളുടെ ശരീരത്തിൽ എന്തും എവിടെയും ആകാം. അവയിൽ ചിലത് ഇതാ:
1. യോനിയിൽ മുറിവ്
പ്രസവസമയത്ത് യോനിയിൽ മുറിവ് ഉണ്ടാകുന്നത് ഒരു വാസ്തവമാണ്. എന്നാൽ ലൈംഗികബന്ധത്തിനിടയിലും ഇതുണ്ടാകാം. ലൂബ്രിക്കേഷന്റെ അഭാവമോ ശക്തമായ നുഴഞ്ഞുകയറ്റമോ മൂർച്ചയുള്ള നഖങ്ങളോ യോനിയിൽ മുറിവ് ഉണ്ടാക്കും.
2. ശരീരഭാഗങ്ങളിൽ ചതവ്
തീവ്രമായ ലൈംഗിക പ്രവർത്തനങ്ങൾ നിങ്ങളുടെ സ്തനങ്ങൾ, നിതംബം, കൈകൾ അല്ലെങ്കിൽ കാലുകൾ എന്നിവ പോലുള്ള ചില ഭാഗങ്ങളിൽ ചതവിലേക്ക് നയിച്ചേക്കാം.
3. മസിൽ പിടിത്തം
മസിൽ വലിക്കലും പിരിമുറുക്കവും വളരെ സാധാരണമാണ്. വിചിത്രമായ ലൈംഗിക സ്ഥാനങ്ങളും തീവ്രമായ ചലനങ്ങളും കാരണമായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. വാസ്തവത്തിൽ, സെക്‌സിനിടെയുള്ള പേശിവലിവ് നിങ്ങളുടെ ഭാവി ജീവിതത്തെ ബാധിക്കും.
4. നടുവേദന
നിങ്ങൾ ദീർഘനേരം മിഷനറി അല്ലെങ്കിൽ ഡോഗി സ്‌റ്റൈൽ പോലെയുള്ള സെക്‌സ് പൊസിഷൻ ചെയ്യുകയാണെങ്കിൽ, അത് നടുവേദനയ്ക്ക് കാരണമാകും. പ്രത്യേകിച്ചും നിങ്ങളുടെ നടുവിന് പ്രശ്‌നങ്ങളുണ്ടെങ്കിൽ.
5. അലർജി
സുരക്ഷിതമായ ലൈംഗികതയിൽ വിശ്വസിക്കുന്നവരാണെങ്കിൽ കോണ്ടം ഉപയോഗിക്കുക സ്വാഭാവികം. സാധാരണയായി ഉപയോഗിക്കുന്ന ലാറ്റക്സ് കോണ്ടം ചിലർക്ക് അലർജിയാണ്. അതെ, കോണ്ടം ഉപയോഗിക്കുന്നത് ബുദ്ധിപരമായ കാര്യമാണ്. എന്നാൽ എല്ലാത്തിനും വിപണിയിൽ ഇതരമാർഗങ്ങൾ ലഭ്യമാണെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. അതിനാൽ, നിങ്ങൾക്ക് അലർജിയുണ്ടാകാതിരിക്കാൻ ലാറ്റക്സ് ഇതര കോണ്ടം ഉപയോഗിക്കാവുന്നതാണ്.
ലൈംഗിക പ്രവർത്തികൾക്കിടയിലുള്ള പരിക്കുകൾ കൈകാര്യം ചെയ്യുന്നത് പരിക്കിന്റെ വലുപ്പം ആശ്രയിച്ചിരിക്കുന്നു. ആവശ്യമായ പരിചരണം ഉടനടി വേണോ വേണ്ടയോ എന്ന് നിങ്ങൾ ആദ്യം തിരിച്ചറിയേണ്ടതുണ്ട്. സ്വയം ചികിത്സ അരുത്. എന്നിരുന്നാലും നമുക്ക് പരിശ്രമിക്കാവുന്ന ചില വഴികളുണ്ട്. ലൈംഗികബന്ധത്തിനിടെ നിങ്ങൾക്ക് വേദന തോന്നിയാൽ, ഉടനടി നിർത്തുക. പങ്കാളിയോട് ഇത് തുറന്നു പറയുകയും വേണം. ഒടിവ്, അമിത രക്തസ്രാവം, അസഹനീയമായ വേദന അല്ലെങ്കിൽ തുടർച്ചയായ വേദന എന്നിവ പോലെയുള്ള പരിക്കുകൾ ഉണ്ടെങ്കിൽ സമയം കളയാതെ ഡോക്ടറെ കാണുക. ചെറിയ ബാഹ്യ മുറിവുകളും ചതവുകളും ഉണ്ടായാൽ, ഐസ് പായ്ക്കുകൾ ഉപയോഗിക്കുക. നിങ്ങളുടെ വീക്കം അല്ലെങ്കിൽ രക്തസ്രാവം പ്രശ്നം പരിഹരിക്കാൻ ഇതിന് കഴിയും.
Post Your Comments