Latest NewsCinemaNewsEntertainment

‘ജയിലറിലേക്ക് വിളിക്കുന്ന സമയം ഞാൻ ഒരു കാട്ടിൽ ആയിരുന്നു, അവിടെ റേഞ്ച് ഇല്ലായിരുന്നു’:വർമൻ ഹിറ്റായതിനെ കുറിച്ച് വിനായകൻ

രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ’ തമിഴിലെ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ്. വിനായകൻ ആണ് ചിത്രത്തിലെ ‘വർമൻ’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ ഹിറ്റായതിന് പിന്നാലെ വിനായകന്റെ വർമനും ഹിറ്റായി. നടനെ തേടി സോഷ്യൽ മീഡിയകളിൽ പ്രശംസകൾ നിറഞ്ഞു. ഇപ്പോഴിതാ, ചിത്രത്തിന്റെ വിജയത്തെ കുറിച്ച് ആദ്യമായി മനസ് തുറക്കുകയാണ് വിനായകൻ. സിനിമ ഹിറ്റായതിൽ എല്ലാ ക്രഡിറ്റും രജനീകാന്തിന് ആണെന്നും അദ്ദേഹത്തെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും വിനായകൻ പറയുന്നു. സൺ പിക്ചേഴ്സ് ആണ് വിനായകന്റെ വീഡിയോ പുറത്തുവിട്ടത്.

‘മനസ്സിലായോ, നാൻ താൻ വർമൻ. ജയിലറിൽ വിളിക്കുന്ന സമയത്ത് ഞാൻ വീട്ടിൽ ഇല്ല, ഒരു കാട്ടിലായിരുന്നു. അവിടെ റേഞ്ചുമില്ല, പത്ത് പതിനഞ്ച് ദിവസം അവിടെയായിരുന്നു. ഫോൺ എല്ലാം ഓഫായിരുന്നു. തിരിച്ച് വന്ന് നോക്കിയപ്പോൾ ഒത്തിരി മിസ് കോൾ. മാനേജർ വിളിച്ച് കാര്യം പറഞ്ഞു. തിരിച്ച് വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പറയുന്നത്. നെൽസൺ ആണ് സംവിധാനം എന്നും പറഞ്ഞു. കൂടുതൽ ഒന്നും ചോദിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. ഞാനാണ് പ്രധാന വില്ലൻ എന്ന് നെൽസൺ പറഞ്ഞു.

രജനി സാറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല. ഒന്ന് കാണാൻ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, ചേർത്തണച്ച് എനർജി തന്നത് ഇതൊന്നും മറക്കാൻ പറ്റില്ല. വർമൻ ഇത്രയും ലെവലിൽ എത്താൻ കാരണം രജനികാന്ത് ആണ്. എന്റെ വേഷത്തെ കുറിച്ച് മാത്രമാണ് നെൽസൺ സാർ പറഞ്ഞത്. ഞാൻ പല സിനിമകളിലും സ്ക്രിപ്റ്റ് കേൾക്കാറില്ല. പലകാരണങ്ങളാലും സ്ക്രിപ്റ്റ് മാറാം. വീട്ടിൽ ഇരുന്ന് വെളിയിൽ പോകാൻ സാധിക്കാത്ത രീതിയിൽ വർമൻ ഹിറ്റായി. സ്വപ്നത്തിൽ പോലും യോസിക്കലേ സാർ. നെൽസണോട് ഒരുപാട് നന്ദി. രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരൻ സാറിനും ഒരുപാട് നന്ദി’, വിനായകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button