ThiruvananthapuramLatest NewsKeralaNattuvarthaNews

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ കൈ​യി​ൽ​നി​ന്ന്​ പ​ണം പി​ടി​ച്ചു​പ​റി​ച്ച സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ

ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളാ​യ നേ​മം ചാ​ന​ൽ ബ​ണ്ട് റോ​ഡ് ഹ​സ​ൻ കോ​ട്ടേ​ജി​ൽ ആ​ലി​ഫ്ഖാ​ൻ (36), നേ​മം ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ വെ​ള്ള അ​ജി എ​ന്ന അ​ജി (36) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

നേ​മം: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ കൈ​യി​ൽ​നി​ന്ന്​ പ​ണം പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​ത്തി​ലെ ര​ണ്ട് പ്ര​തി​കൾ കൂടി പൊലീസ് പിടിയിലായി. ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളാ​യ നേ​മം ചാ​ന​ൽ ബ​ണ്ട് റോ​ഡ് ഹ​സ​ൻ കോ​ട്ടേ​ജി​ൽ ആ​ലി​ഫ്ഖാ​ൻ (36), നേ​മം ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ വെ​ള്ള അ​ജി എ​ന്ന അ​ജി (36) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. നേ​മം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ​ത​ത്.

Read Also : നെല്ല് സംഭരണ വില സംബന്ധിച്ച് കേരളം കാണിച്ചിട്ടുള്ള കണക്കുകളില്‍ പൊരുത്തക്കേട്, റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം

ആ​ഗ​സ്റ്റ് 30ന് ​ഉ​ച്ച​ക്ക്​​ മൂ​ന്നോ​ടെ​യാ​ണ് കേസിനാസ്പദമായ സം​ഭ​വം നടന്നത്. കോ​ഴി വേ​സ്റ്റ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്ന മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ റി​യാ​സി​നോ​ടാ​ണ് മൂ​ന്നാം പ്ര​തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത് ന​ൽ​കാ​ത്ത​തി​നു​ള്ള വി​രോ​ധം​മൂ​ലം സു​ഭാ​ഷ് പി​ന്നീ​ട് മ​റ്റ് ര​ണ്ട് പ്ര​തി​ക​ളു​മ​യി ചേ​ർ​ന്ന് സ്ഥ​ല​ത്തെ​ത്തു​ക​യും റി​യാ​സി​ൽ​ നി​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ 5,000 രൂ​പ ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നേ​മം എ​സ്.​ഐ​മാ​രാ​യ എം. ​മ​ധു​മോ​ഹ​ൻ, ഷി​ജു, ര​ജീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ടി​യി​ലാ​യ​വ​ർ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെന്ന് പൊലീസ് പറഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. മൂ​ന്നാം പ്ര​തി പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് അ​ച്ചു നി​വാ​സി​ൽ സു​ഭാ​ഷ് (35) നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button