മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് കുറ്റവാളിയായ കോൺ ആർട്ടിസ്റ്റ് ലാറി സിൻക്ലെയർ രംഗത്ത്. 1999 ൽ ആയിരുന്നു സംഭവമെന്ന് ആരോപിച്ച ലാറി രണ്ട് തവണ ഇങ്ങനെ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി. മുൻ ഫോക്സ് ന്യൂസ് അവതാരകൻ ടക്കർ കാൾസണുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് കുറ്റവാളിയായിരുന്ന ലാറി സിൻക്ലെയർ, താൻ ഒബാമയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ നടത്തിയത്.
ഒബാമ തന്നോടൊപ്പം പുക വലിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അന്ന് ഒബാമ ഇല്ലിനോയിസ് സ്റ്റേറ്റ് സെനറ്ററാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സിൻക്ലെയർ പറഞ്ഞു.
‘ഞാൻ പുറത്തുള്ള ഒരു ബാറിൽ കയറിക്കിടക്കുകയായിരുന്നു. ബരാക് ഒബാമ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ വ്യക്തി അവിടെ ഉണ്ടായിരുന്നു. കോക്കിന് (കൊക്കെയ്ൻ) നൽകാനും ഒരു സിഡി ട്രേയിൽ ഒരു ലൈൻ ഇടാനും വേണ്ടി ഞാൻ അദ്ദേഹത്തിന് $250 നൽകി. ഞാൻ അവനുമായി രണ്ടുതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, അവനുമായി കൊക്കെയ്ൻ കഴിച്ചു, മയക്കുമരുന്ന് ഉപയോഗിച്ചു. എന്നാൽ, അയാൾ ആരായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു’, അയാൾ പറഞ്ഞു.
2008ൽ ഒബാമ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ലാറി സിൻക്ലെയർ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അറസ്റ്റിൽ അവസാനിച്ച വാർത്താസമ്മേളനത്തിലാണ് അദ്ദേഹം അവകാശവാദമുന്നയിച്ചത്. വളരെ വിശദമായി, സിൻക്ലെയർ രണ്ട് തവണ ഒബാമയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അവകാശപ്പെട്ടു. തന്റെ വാദത്തെ സാഹദൂകരിക്കുന്ന തെളിവുകളൊന്നും ഇയാളുടെ പക്കലില്ല.
Leave a Comment