Latest NewsNewsIndia

നിർത്തിയിട്ട ലോറിയുടെ പിന്നില്‍ അതിവേ​ഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി: ഒരു വയസുകാരി ഉൾപ്പെടെ ആറ് മരണം

സേലം: നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് അതിവേ​ഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി അപകടം. അപകടത്തില്‍ ഒരു വയസുകാരി ഉൾപ്പെടെ ആറ് പേർ മരിച്ചു. രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ സേലം- ഈറോഡ് ഹൈവേയിൽ സേലം ജില്ലയിലെ ശങ്കരി മേഖലയിൽ ഇന്ന്‌ പുലർച്ചെ നാലോടെയാണ് അപകടം നടന്നത്.

ലോറിയുടെ പിന്നിലേക്ക് വാൻ ഇടിച്ചുകയറുന്നതിന്റെ സിസിടിവി ​ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. അപകടത്തിൽ വാൻ പൂർണമായും തകർന്നു. എൻ​ഗുരിൽ നിന്ന് പെരുതുറൈയിലേക്ക് പോവുകയായിരുന്ന എട്ടു പേരാണ് വാനിലുണ്ടായിരുന്നത്.

ഈറോഡ് ജില്ലയിലെ പെരുതുറൈക്ക് സമീപമുള്ള കുട്ടംപാളയം സ്വദേശികളും ബന്ധുക്കളുമായ സെൽവരാജ് ‌(50), അറമു​ഖം(48), അറമുഖത്തിൻെ ഭാര്യ മഞ്ജുള(45), പളനിസ്വാമി(45), പളനിസ്വാമിയുടെ ഭാര്യ പാപ്പാത്തി (40), സഞ്ജന (1) എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ വാൻ ഡ്രൈവർ വി​ഗ്നേഷ് ‌(25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രിയയുടെ മകളാണ് മരിച്ച ഒരു വയസുകാരി സഞ്ജന. മരിച്ച അറമുഖത്തിന്റെ മകനാണ്  വി​ഗ്നേഷ്.

നടപടികൾക്കുശേഷം മൃ​തദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ശങ്കരി ​ഗവ. ആശുപത്രിയിലേക്ക് മാറ്റി. സേലം സ്വദേശിയായ രാജാദുരൈയുമായി രണ്ട് വർഷം മുമ്പാണ് പ്രിയ വിവാഹിതയാകുന്നത്. ഇരുവരും പിരിയാൻ തീരുമാനിച്ചതിനെതുടർന്ന് രാജദുരൈയുടെ വീട്ടുകാരുമായി സംസാരിച്ചശേഷം പ്രിയയെയും മകളെയും സേലത്തുനിന്നും പെരുതുറൈക്ക് കൂട്ടികൊണ്ടുവരുന്നതിനിടെയാണ് അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button