ഓരോ മാസവും നിരവധി തരത്തിലുള്ള ബില്ലുകൾ അടയ്ക്കുന്നവരാണ് നമ്മളിൽ പലരും. ബില്ലുകൾ വേഗത്തിലും എളുപ്പത്തിലും അടയ്ക്കാൻ ഇന്ന് ഗൂഗിൾ പേ പോലെയുള്ള യുപിഐ സേവന ദാതാക്കളെയാണ് ഭൂരിഭാഗം ആളുകളും ആശ്രയിക്കാറുള്ളത്. ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ, ഫോൺ റീചാർജ്, ടിവി റീചാർജ് എന്നിങ്ങനെ നിരവധി ബില്ലുകൾ ഗൂഗിൾ മുഖാന്തരം അടയ്ക്കാറുണ്ട്. ബില്ലുകളുടെ എണ്ണം കൂടുംതോറും അവ അടയ്ക്കാനുള്ള കൃത്യമായ തീയതി ഓർമ്മിക്കുക എന്നത് അൽപം പ്രയാസകരമാണ്. ഈ പ്രശ്നത്തിന് കണ്ടിരിക്കുകയാണ് ഗൂഗിൾ പേ. വിവിധ പേയ്മെന്റുകൾ അതാത് ദിവസം ഉപഭോക്താക്കളെ കൃത്യമായി അറിയിക്കുന്നതിനായി ‘പേയ്മെന്റ് റിമൈൻഡർ’ ഫീച്ചറിനാണ് ഗൂഗിൾ പേ രൂപം നൽകിയിരിക്കുന്നത്. ഈ ഫീച്ചർ എങ്ങനെ ആക്ടിവേറ്റ് ചെയ്യണമെന്ന് പരിചയപ്പെടാം.
ഗൂഗിൾ പേ ആപ്പിന്റെ താഴെയായി കാണുന്ന റെഗുലർ പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്തതിനു ശേഷം, പേയ്മെന്റ് കാറ്റഗറി ടാപ്പ് ചെയ്യുക. സി ഓൾ ടാപ്പ് ചെയ്ത് ആവശ്യമായ വിഭാഗം തിരഞ്ഞെടുക്കാവുന്നതാണ്. റിക്കറിംഗ് പേയ്മെന്റുകൾക്കായി വിവരങ്ങൾ രേഖപ്പെടുത്തുക. തുടർന്ന് കോൺടാക്ട് ലിസ്റ്റിൽ നിന്ന് പണം അയക്കേണ്ട കോൺടാക്ട് തിരഞ്ഞെടുക്കാവുന്നതാണ്. സ്റ്റാർട്ട് ഡേറ്റ് തിരഞ്ഞെടുത്തതിനു ശേഷം പേയ്മെന്റ് ഫ്രീക്വൻസി നൽകുക. തുടർന്ന് തുക തിരഞ്ഞെടുത്ത് പേയ്മെന്റിന്റെ പേര് നൽകിയശേഷം, റിമൈൻഡർ സെറ്റ് ചെയ്യാവുന്നതാണ്. ഇതോടെ, ബില്ലുകൾ അടയ്ക്കേണ്ട തീയതി എത്തിയാൽ അവയുമായി ബന്ധപ്പെട്ടുള്ള നോട്ടിഫിക്കേഷനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
Also Read:മദ്യലഹരിയിൽ അപകടകരമാംവിധം വാഹനം ഓടിക്കാൻ ശ്രമം: ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി
Post Your Comments