Latest NewsKeralaNews

ത്രിപുര ഉപതെരഞ്ഞെടുപ്പിൽ ജനാധിപത്യകശാപ്പ്: വോട്ടെടുപ്പ് റദ്ദാക്കി റീ പോളിംഗ് നടത്തണമെന്ന് സിപിഎം

തിരുവനന്തപുരം: സെപ്റ്റംബർ 5ന് ത്രിപുരയിലെ ധൻപുർ, ബോക്സാനഗർ നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ മേൽനോട്ടത്തിൽ വ്യാപകമായ കൃത്രിമത്വമാണ് നടന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. അസാധാരണമായ ഭീകരാന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. സിപിഎം പോളിംഗ് ഏജന്റുമാരെ ആക്രമിക്കുകയും അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു. ബോക്‌സാനഗറിൽ 16ഉം ധൻപൂരിൽ 19ഉം പോളിങ് ഏജന്റുമാർക്ക് മാത്രമാണ് പോളിങ് ബൂത്തുകളിൽ പ്രവേശിക്കാൻ സാധിച്ചത്. എന്നാൽ ഇവരെയും ഭീതി പരത്തിയും ബലം പ്രയോഗിച്ചും പുറത്താക്കിയെന്ന് സിപിഎം അറിയിച്ചു.

Read Also: 5ജി നിരയിലേക്ക് പുതിയൊരു ഹാൻഡ്സെറ്റ് കൂടി, മോട്ടോറോള ജി54 5ജി വിപണിയിൽ അവതരിപ്പിച്ചു

ധൻപുരിലെയും ബോക്സാനഗറിലെയും ഉപതെരഞ്ഞെടുപ്പ് തികഞ്ഞ പ്രഹസനമാക്കപെട്ടിരിക്കുകയാണ്. വോട്ടെടുപ്പ് റദ്ദാക്കി, ശക്തമായ സുരക്ഷ സന്നാഹത്തിൽ റീ പോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് അട്ടിമറിച്ച് നഗ്നമായ നിയമലംഘനത്തിന് കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും റീ പോളിങ് ചുമതലകളിൽ നിന്ന് ഒഴിവാക്കണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ഉത്തരവാദികളായ എല്ലാവരെയും ഉടൻ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സിപിഎം കൂട്ടിച്ചേർത്തു.

Read Also: ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം?: രാജ്യത്തിൻറെ പേര് മാറ്റാനുള്ള നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button