നിങ്ങളുടെ പോക്കറ്റ് കാലിയാകാതെ തന്നെ കുറഞ്ഞ വിലയിൽ 5G ഫോണുകൾ നിങ്ങൾക്കും സ്വന്തമാക്കാം. 5G നെറ്റ്‌വർക്ക് സേവനം ദൂരവ്യാപകമായി എത്തുമ്പോൾ മികച്ച 5G ഫോണുകൾക്കായി തിരയുന്നത് നല്ലതാണ്. 15,000 രൂപയിൽ താഴെയുള്ള മികച്ച 5G ഫോണുകൾ പരിചയപ്പെടാം.
Samsung Galaxy M14
Samsung – Galaxy M14 5G യുവാക്കള്‍ക്കിടയില്‍ തരംഗമാണ്. നൂതനമായ എല്ലാ സാങ്കേതിക വിദ്യയുമുള്ള ഫോണ്‍ ഇത്രയും വില കുറവില്‍ ലഭിക്കുന്നു എന്നതാണ് ഈ ഫോണിനെ ജനപ്രീയമാക്കാൻ കാരണം. 6000mAh ബാറ്ററി. രണ്ട് ദിവസം വരെ ചാര്‍ജ് നിലനില്‍ക്കുന്ന 13 5G bands ഉള്ള അതിവേഗതയാര്‍ന്ന, തടസ്സമില്ലാത്ത വാര്‍ത്താവിനിമയ സാങ്കേതിക സംവിധാനങ്ങളോടു കൂടിയതാണ് ഈ ഫോണ്‍.
Moto G51 5G
ക്ലീൻ ആൻഡ്രോയിഡ് ഒഎസ് ഉള്ള സ്മാർട്ട്‌ഫോൺ തിരയുന്ന ആളുകൾക്ക് മികച്ച ചോയിസാണ് മോട്ടോ ജി51 5ജി. ആൻഡ്രോയിഡ് 11ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിലുള്ളത്. സ്നാപ്ഡ്രാഗൺ 480+ ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. വെബ് ബ്രൗസിങ്, സോഷ്യൽ മീഡിയ, വീഡിയോ സ്ട്രീമിങ് എന്നിങ്ങനെയുള്ള ഉപയോഗങ്ങൾക്ക് മികച്ച ഫോണാണ് ഇത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 5000mAh ബാറ്ററിയുമാണ് ഫോണിലുള്ളത്. 14,999 രൂപയാണ് ഈ ഫോണിന്റെ വില.
Samsung Galaxy F13 5G
സാംസങ് ഗാലക്സി എഫ്13 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,990 രൂപയാണ് വില. ഈ ഡിവൈസിൽ HD+ റെസല്യൂഷനുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 5000mAh ബാറ്ററിയാണ് സാംസങ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.
Poco M4 5G
ബജറ്റ് 5ജി സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ഡിവൈസാണ് പോക്കോ എം4 5ജി. മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. 90Hz റിഫ്രഷ് റേറ്റുള്ള 6.58 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. 5,000mAh ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോൺ ഏഴ് 5ജി ബാൻഡുകളെ സപ്പോർട്ട് ചെയ്യുന്നു. 12,999 രൂപയാണ് പോക്കോ എം4 5ജിയുടെ വില.
Redmi Note 10T 5G
റെഡ്മി നോട്ട് 10ടി 5ജിയിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ സ്മാർട്ട്ഫോണിൽ 48-മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള പിൻ ക്യാമറ സെറ്റപ്പുണ്ട്. ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. റെഡ്മി നോട്ട് 10ടി 5ജിയുടെ വില 14,999 രൂപയാണ്.
മറ്റ് ഫോണുകൾ നോക്കാം:
Post Your Comments