Latest NewsNewsTechnology

പതിവ് രീതിയിലുള്ള ലെതർ കേയ്സുകളോട് വിട പറയാൻ ആപ്പിൾ, ഐഫോൺ 15 സീരീസിന്റെ കേയ്സുകൾക്ക് ഇനി പുത്തൻ ലുക്ക്

സാധാരണയായി മൃഗത്തൊലി ഉപയോഗിച്ചുള്ള ലെതർ കേയ്സുകളാണ് ആപ്പിൾ പുറത്തിറക്കിയിരുന്നത്

പതിവ് രീതിയിലുള്ള ലെതർ കേയ്സുകളോട് ഇത്തവണ വിട പറയാൻ ഒരുങ്ങുകയാണ് ആപ്പിൾ. ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കുന്ന ഐഫോൺ 15 സീരീസിന് വേണ്ടി പുതിയതരം കേയ്സ് മെറ്റീരിയൽ നിർമ്മിച്ചതോടെയാണ് ലെതർ കേയ്സുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് ആപ്പിൾ എത്തിയത്. ഇനി കമ്പനി പുറത്തിറക്കാനിരിക്കുന്ന മറ്റ് ഹാൻഡ്സെറ്റുകളിലും ലെതർ കേയ്സുകൾ നൽകിയേക്കില്ലെന്നാണ് സൂചന.

സാധാരണയായി മൃഗത്തൊലി ഉപയോഗിച്ചുള്ള ലെതർ കേയ്സുകളാണ് ആപ്പിൾ പുറത്തിറക്കിയിരുന്നത്. ഇത്തവണ കാർബൺ സാന്നിധ്യം കുറഞ്ഞ പ്രകൃതി സൗഹൃദ പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് കേയ്സുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ കേയ്സുകളെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം, മജിൻബു ഒഫീഷ്യൽ, ഡ്യുവാൻ റുയി എന്നീ ടിപ്പ്സ്റ്റർമാർ കേയ്സുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Also Read: നിരോധിച്ച കറൻസികൾ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചു: പ്രതിയെ പിടികൂടി കസ്റ്റംസ്

2013 മുതലാണ് ഐഫോൺ സീരീസുകളിൽ ലെതർ കേയ്സുകൾ കമ്പനി പുറത്തിറക്കിയത്. 2013-ൽ പുറത്തിറക്കിയ ഐഫോൺ 5എസ് ലെതർ കേയ്സുകളോടെയാണ് വിപണിയിൽ എത്തിയത്. പിന്നീട് ഓരോ ഘട്ടങ്ങളിലായി അലൂമിനിയം ബട്ടനുകൾ, മാഗ്സേഫ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉൾക്കൊള്ളിച്ച ലെതർ കേയ്സുകൾ കമ്പനി പുറത്തിറക്കുകയായിരുന്നു. ഏകദേശം ഒരു ദശാബ്ദത്തിന് ശേഷമാണ് ലെതർ കേയ്സുകളോട് ആപ്പിൾ വിട പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button