വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രായത്തിനനുസരിച്ച് പ്രത്യുൽപാദന ശേഷി കുറയുന്നു. ബീജത്തിന്റെ അളവ് കൂട്ടാൻ ശ്രമിക്കുന്നവർ അതിന്റെ ആരോഗ്യത്തെയും കാര്യമായി തന്നെ കണക്കിലെടുക്കേണ്ടതായുണ്ട്. ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള അടിസ്ഥാനം എന്താണ്?
എന്തൊക്കെയാണ് കഴിക്കേണ്ടത്? ജീവിതശൈലിയിൽ നിന്നും മാറ്റേണ്ടത് എന്തൊക്കെയാണ്? നോക്കാം;
- പച്ചക്കറികൾ കഴിക്കുക. കഴിവതും ജൈവ പച്ചക്കറികൾ ഉപയോഗിക്കുക. അതല്ലെങ്കിൽ പുറത്ത്നിന്നും വാങ്ങുന്ന പച്ചക്കറികൾ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക.
- വേവിച്ച മാംസം കുറയ്ക്കുക, പകരം മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- വറുത്ത ജങ്ക് ഫുഡ് കുറച്ച് കഴിക്കുക.
- സോയ കുറയ്ക്കുക.
- കൊഴുപ്പ് കൂടുതലുള്ള പാലുൽപ്പന്നങ്ങൾ (ഐസ്ക്രീം, മുഴുവൻ പാൽ മുതലായവ) അമിതമായി കഴിക്കരുത്.
- സിഗരറ്റ് വലിക്കരുത്.
- വാൽനട്ട് കഴിക്കുക.
- അമിതഭാരമുണ്ടെങ്കിൽ ശരീരഭാരം കുറയ്ക്കുക.
Post Your Comments