തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള ഘടകങ്ങൾ അനുകൂലമായി തീർന്നതോടെയാണ് വ്യാപാരം നേട്ടത്തിലേറിയത്. ഫാർമ, എഫ്എംസിജി ഓഹരികളിലും, ചില ഐടി ഓഹരികളിലും ഉണ്ടായ കുതിപ്പാണ് ഇന്ന് വിപണിയെ നേട്ടത്തിലേക്ക് നയിച്ച പ്രധാന ഘടകം. ബിഎസ്ഇ സെൻസെക്സ് 152 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,780-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 45 പോയിന്റ് നേട്ടത്തിൽ 19,575-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി സ്മോൾക്യാപ് സൂചിക ഇന്ന് 40,000 പോയിന്റാണ് പിന്നിട്ടത്.
ഇന്ന് 2,150 ഓഹരികൾ നേട്ടത്തിലും, 1,525 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസസ്, കോൾ ഇന്ത്യ, സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി. അതേസമയം, അൾട്രാ ടെക് സിമന്റ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, എസ്ബിഐ ലൈഫ് എന്നിവ നഷ്ടം രേഖപ്പെടുത്തി.
Also Read: ഇങ്ങനെയുള്ള ചോദ്യങ്ങൾ ഒന്നും എന്നോട് ചോദിക്കരുത്: മാധ്യമ പ്രവർത്തകരോട് രോഹിത് ശർമ്മ
Post Your Comments