Latest NewsNewsIndia

ഹിന്ദുക്കള്‍ തനതാനികളല്ല , തനതാനികള്‍ മനുഷ്യ വിരുദ്ധരാണ്: സനാതന ധര്‍മ്മത്തെ ‘ തനാതനി ‘ എന്ന് ആക്ഷേപിച്ച്‌ പ്രകാശ് രാജ്

പ്രിയ പൗരന്മാരേ, നിങ്ങള്‍ക്ക് ഇതില്‍ കുഴപ്പമുണ്ടോ

ചെന്നൈ : സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ വിവാദമായിരുന്നു. ഇപ്പോഴിതാ സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. ‘ഹിന്ദുക്കള്‍ തനതാനികളല്ല , തനതാനികള്‍ മനുഷ്യ വിരുദ്ധരാണ് ‘ എന്നാണ് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. പെരിയാറും അംബേദ്കറും നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

read also: ക്ഷേത്രത്തിലെ ശിവലിംഗം മോഷ്ടിച്ച് ഭക്തൻ!! വിവാഹം നടക്കാത്തതിനാലുള്ള പ്രതിഷേധം

പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കല്‍ ചടങ്ങിനെത്തിയ സന്യാസിവര്യന്മാരെയും പ്രകാശ് രാജ് ആക്ഷേപിക്കുന്നുണ്ട്. പ്രധാനമന്ത്രിയും , ധനമന്ത്രി നിര്‍മ്മല സീതാരാമനും പുരോഹിതന്മാര്‍ക്കൊപ്പം നിന്നെടുത്ത ചിത്രം പങ്ക് വച്ച്‌ ‘ ബാക്ക് ടു ദ ഫ്യൂച്ചര്‍ ..ഒരു #തനതാനി പാര്‍ലമെന്റ്.. പ്രിയ പൗരന്മാരേ, നിങ്ങള്‍ക്ക് ഇതില്‍ കുഴപ്പമുണ്ടോ. #justasking” എന്നാണ് പ്രകാശ് രാജ് കുറിച്ചത് .

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച യോഗത്തിൽ സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമുള്ള ഉദയനിധിയുടെ പരാമര്‍ശമാണ് വിവാദമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button