ചന്ദ്രനിലേക്കും സൂര്യനിലേക്കുമുള്ള വിജകരമായ ബഹിരാകാശ ദൗത്യത്തിന് ശേഷം ഐ.എസ്.ആർ.ഒ പുതിയ ദൗത്യത്തിന് തയ്യാറെടുക്കുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കും സഞ്ചരിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. നാസയുമായി ചേര്‍ന്നുള്ള നിസാര്‍ (നാസഇസ്‌റോ സിന്തറ്റിക് അപ്പാര്‍ച്ചര്‍ റഡാര്‍) വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ട്. 2024 ജനുവരിയില്‍ ആ വിക്ഷേപണം നടക്കും. ജപ്പാനുമായി ചേര്‍ന്നുള്ള ലുപെക്‌സ് ദൗത്യത്തിന് അനുമതിയായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച കാഴ്ചപ്പാട് നിറവേറ്റാൻ ഐഎസ്ആർഒ തയ്യാറാണെന്നും ഐഎസ്ആർഒ മേധാവി പറഞ്ഞു.
‘ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കും സഞ്ചരിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്, പക്ഷേ നമുക്ക് ആത്മവിശ്വാസം വർധിപ്പിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് കൂടുതൽ നിക്ഷേപം ആവശ്യമാണ്. ബഹിരാകാശ മേഖല വികസിക്കണം. ഇതിലൂടെ മുഴുവൻ രാജ്യവും വികസിക്കണം. അതാണ് ഞങ്ങളുടെ ദൗത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങൾക്ക് നൽകിയ കാഴ്ചപ്പാട് നിറവേറ്റാൻ ഞങ്ങൾ തയ്യാറാണ്’, അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശനിയാഴ്ച രാവിലെ ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ൽ പങ്കാളികളായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിലെ ശാസ്ത്രജ്ഞരുടെ സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയതിന്റെ ഓർമ്മയ്ക്കായി ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ കന്നി ചാന്ദ്ര ലാൻഡിംഗ് ദൗത്യത്തിന്റെ വിജയകരമായ പര്യവസാനത്തിൽ അവർ വഹിച്ച പ്രധാന പങ്കിനെ അഭിനന്ദിച്ച് ‘ചന്ദ്രയാൻ -3’ പദ്ധതിയിൽ ഏർപ്പെട്ടിരുന്ന ഐഎസ്ആർഒയിലെ വനിതാ ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
Post Your Comments