മോട്ടറോള ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോറോള ജി84 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കിടിലൻ ഡിസൈനിലും ഫീച്ചറിലുമാണ് പുതിയ ഹാൻഡ്സെറ്റ് പുറത്തിറക്കിയിട്ടുള്ളത്. പ്രീമിയം ലുക്ക് വാഗ്ദാനം ചെയ്യുന്ന വീഗൻ ലെതർ ഫിനിഷ് ബോഡിയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം. ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
പോളിമർ ഓർഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. കൂടാതെ, ആൻഡ്രോയിഡ് 14-ലേക്ക് അപ്ഡേറ്റ് ഉറപ്പ് നൽകുന്നുണ്ട്. മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് കരുത്ത് പകരുന്നത്. 5000 എംഎഎച്ച് ആണ് ബാറ്ററി. 33W വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണ ലഭ്യമാണ്. 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്.
Also Read: ആദിത്യ–എല്‍ 1 ന്റെ വിജയത്തിനായി സൂര്യനമസ്കാരവുമായി യോഗാചാര്യന്‍മാർ
മാർഷ്മാലോ ബ്ലൂ, മിഡ്നൈറ്റ് ബ്ലൂ, വിവ മജന്ത എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ സ്മാർട്ട്ഫോൺ ലഭിക്കും. മോട്ടോ ജി ശ്രേണിയിൽ വിവ മജന്ത നിറത്തിൽ പുറത്തിറക്കുന്ന ആദ്യ ഹാൻഡ്സെറ്റ് കൂടിയാണിത്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ കഴിയുന്ന മോട്ടറോള ജി84 ഹാൻഡ്സെറ്റുകളുടെ ഇന്ത്യൻ വിപണി വില 19,999 രൂപയാണ്. സെപ്റ്റംബർ 8 മുതലാണ് വിൽപ്പന ആരംഭിക്കുക.
Post Your Comments