വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പും, സ്മാർട്ട്ഫോണും, ടാബ്ലറ്റും ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വ്യക്തിഗത റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നതിനു പുറമേ, വീട്ടിൽ പൊതുവായി വൈ-ഫൈ സെറ്റ് ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. പല ബ്രോഡ്ബാൻഡ് കമ്പനികളും വിലക്കുറവിലുള്ള പ്ലാനുകളാണ് വീട്ടിലെ വൈ-ഫൈയ്ക്കായി ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ അൺലിമിറ്റഡായി ഡാറ്റ ലഭിക്കുമ്പോൾ, പരമാവധി പ്രയോജനപ്പെടുത്താൻ മിക്ക ആളുകളും ശ്രമിക്കാറുണ്ട്. അതിനായി വീട്ടിലെ വൈ-ഫൈ റൂട്ടർ എപ്പോഴും ഓണാക്കി വയ്ക്കുന്നതായിരിക്കും പതിവ്. ഇത്തരത്തിൽ സദാസമയം വൈ-ഫൈ ഓൺ ചെയ്ത് വയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുണ്ട്.
രാത്രി സമയങ്ങളിലും, ആവശ്യമില്ലാത്തപ്പോഴും വൈ-ഫൈ ഓഫ് ചെയ്ത് വെയ്ക്കുന്നതാണ് ഉത്തമം. വൈ-ഫൈ നെറ്റ്വർക്കുകൾ വൈദ്യുത കാന്തിക ആവൃത്തികൾ ഉപയോഗിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വൈ-ഫൈയുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നത് ആരോഗ്യത്തെ ബാധിക്കും. ഇത് രാത്രിയിൽ നോർപിനെഫ്രോൺ സ്രവം വർദ്ധിക്കുന്നതിന് കാരണമായേക്കും. ഇതുകൂടാതെ, അൽഷിമേഴ്സ് പോലുള്ള അനാരോഗ്യ സ്ഥിതിയിലേക്ക് നയിച്ചേക്കുമെന്നാണ് പല പഠന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
Also Read: തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടിക: സെപ്റ്റംബർ 23 വരെ പേര് ചേർക്കാം
Post Your Comments