Latest NewsNewsTechnology

ഇനി ഗൂഗിളിനോട് ഹിന്ദിയിൽ ചോദിക്കാം, ജനറേറ്റീവ് എഐ സംവിധാനം ഇന്ത്യയും എത്തി

ഇന്ത്യയിൽ ഹിന്ദി, ഇംഗ്ലീഷ് എന്നീ 2 ഭാഷകളിലാണ് സേവനം ലഭിക്കുക

ഗൂഗിളിന്റെ ജനറേറ്റീവ് എഐ സെർച്ച് സംവിധാനം ഇന്ത്യയിലും ജപ്പാനിലും അവതരിപ്പിച്ചു. ഇതാദ്യമായാണ് യുഎസിന് പുറത്ത് ജനറേറ്റീവ് എഐ സെർച്ച് സംവിധാനം ഗൂഗിൾ അവതരിപ്പിക്കുന്നത്. ഇതോടെ, ഗൂഗിളിന്റെ സെർച്ച് ലാബുകൾ വഴി എസ്.ജി.ഇ (സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ്) എന്ന പേര് നൽകിയിരിക്കുന്ന പുതിയ എ.ഐ-പവർ സെർച്ച് സംവിധാനത്തിന്റെ സാധ്യതകൾ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനാകും.

ഇന്ത്യയിലെയും ജപ്പാനിലെയും ഉപഭോക്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷകളിൽ ടൈപ്പ് ചെയ്തോ, ശബ്ദം ഉപയോഗിച്ചോ ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. ഇന്ത്യയിൽ ഹിന്ദി, ഇംഗ്ലീഷ് എന്നീ 2 ഭാഷകളിലാണ് സേവനം ലഭിക്കുക. ജപ്പാനിലെ ഉപഭോക്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷയിൽ ഈ ഫീച്ചർ ഉപയോഗിക്കാനാകും. ഉപഭോക്താക്കളുടെ ചോദ്യത്തിന് അനുസരിച്ച് വിവരങ്ങൾ ടെക്സ്റ്റുകളായും ചിത്രങ്ങളായും ദൃശ്യമാകുമെന്നതാണ് പ്രധാന സവിശേഷത.

Also Read: രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നത് ആരോഗ്യകരമാണോ?: മനസിലാക്കാം

കമ്പ്യൂട്ടറിൽ ഈ ജനറേറ്റീവ് എഐ ഉപയോഗിക്കുന്നതിനായി ആദ്യം ഗൂഗിൾ ക്രോം തുറക്കുക. തുടർന്ന് പുതിയ ടാബ് ഓപ്പൺ ചെയ്ത ശേഷം, വലത് വശത്ത് മുകളിലായി കാണുന്ന ഗൂഗിൾ ലാബ്സ് ഐക്കൺ ചെയ്യുക. ഇതിൽ എസ്.ജി.ഇ കാർഡ് ഓണാക്കി മാനദണ്ഡങ്ങൾ അംഗീകരിച്ച ശേഷം ട്രൈ ആൻ എക്സാമ്പിൾ ക്ലിക്ക് ചെയ്യുക. തുടർന്ന് ഉപഭോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button