Latest NewsNewsIndia

തന്നെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ കൊലപ്പെടുത്തി 14 വയസുകാരൻ

ന്യൂഡൽഹി: പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ കൊലപ്പെടുത്തിയെന്നാരോപിച്ച് 14 വയസ്സുകാരനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. 28കാരനായ അധ്യാപകൻ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും ആക്രമണത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് കുട്ടിയെ കസ്റ്റഡിയിൽ എടുത്തത്.

ജാമിയ നഗറിലെ ബട്‌ല ഹൗസിലെ ഒരു വീട്ടിൽ ആയിരുന്നു അധ്യാപകൻ കഴിഞ്ഞിരുന്നത്. ആഗസ്റ്റ് 30 ന് ഉച്ചകഴിഞ്ഞ് 2.15 ന് ആണ് സംഭവം നടന്നത്. വീട്ടിലെ താമസക്കാരൻ മരിച്ച് കിടക്കുകയാണെന്ന് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ തറയിൽ കിടക്കുന്ന നിലയിൽ 28 കാരനെ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ, ട്യൂട്ടർ സ്വവർഗാനുരാഗിയാണെന്നും രണ്ട് മാസം മുമ്പ് ട്യൂഷനെത്തിയ ആൺകുട്ടിയെ പരിചയപ്പെട്ടതായും കണ്ടെത്തി.

പിന്നീട് നിരവധി തവണ ഈ കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും പോലീസ് കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തിയിരുന്നു. സംശയം തോന്നി പോലീസ് കുട്ടിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ താനാണ് അധ്യാപകനെ കൊലപ്പെടുത്തിയതെന്ന് കുട്ടി കുറ്റസമ്മതം നടത്തുകയായിഉർന്നുവെന്ന് സൗത്ത് ഈസ്റ്റ് ദില്ലി ഡിസിപി രാജേഷ് ദിയോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button