Latest NewsKeralaNews

ഓണം വാരാഘോഷത്തിന് കൊടിയിറക്കം: സമാപന ഘോഷയാത്രയിൽ പങ്കെടുത്തത് 3000 കലാകാരന്മാർ

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് കൊടിയിറക്കം. 3000 കലാകാരന്മാർ സമാപന ഘോഷയാത്രയിൽ പങ്കെടുത്തു. അനന്തപുരി ആഘോഷ തിമിർപ്പിലാക്കിയ ഓണാഘോഷത്തിനാണ് സമാപനം കുറിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സാസ്‌കാരിക ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.

Read Also: ‘വിജയ് മല്യ 9000 കോടിയുമായി മുങ്ങിയത് കാര്യമാക്കാത്തവർ കരുവണ്ണൂരിലെ 200 കോടിയുടെ തട്ടിപ്പിന് വലിയ പ്രചാരണം നൽകുന്നു’

വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വാദ്യമേളങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഘോഷയാത്ര കടന്നു പോകുന്ന വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെയുള്ള പാതയുടെ ഇരുവശവും നിന്ന് പൊതുജനങ്ങൾക്ക് ഘോഷയാത്ര വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഘോഷയാത്ര കാണുന്നതിനായി പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു. പബ്ലിക്ക് ലൈബ്രറിക്ക് മുന്നിൽ വിവിഐപി പവലിയനും യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ വിഐപി പവലിയനും മ്യൂസിയം ഗേറ്റിന് മുന്നിൽ പ്രത്യേക സ്റ്റേജും ഒരുക്കിയിട്ടുണ്ടായിരുന്നു.

Read Also: നെൽ കർഷകർക്ക് കേന്ദ്രസർക്കാർ പണം കൊടുക്കാനുണ്ടെന്ന പ്രചാരണം കള്ളം: കേന്ദ്രസർക്കാരിനെ പിന്തുണച്ച് കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button