KeralaLatest News

കൂട്ടബലാത്സം​ഗം ചെയ്യാൻ അബൂബക്കറിൽ നിന്നും സെയ്തലിയിൽ നിന്നും അഫ്സീന പണം വാങ്ങി: ഇരയുടെ കൂടെ കേസ് കൊടുക്കാനും നിന്നു

കോഴിക്കോട്: കോട്ടയം സ്വദേശിനിയായ യുവതിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിൽ യഥാർത്ഥ സംഭവം ഇരയായ യുവതി പോലും തിരിച്ചറിയുന്നത് പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ പി.പി. അഫ്സീന(29) സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് യുവതിയെ കെണിയിൽ വീഴ്ത്തിയത്. എന്നാൽ, യുവതി ബലാത്സംഗത്തിനിരയായ ശേഷവും അഫ്സീനയേയും ഷമീറിനെയും സംശയിച്ചിരുന്നില്ല. ഇരുവർക്കും ഒപ്പമെത്തിയാണ് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതും.

ഇക്കഴിഞ്ഞ മാർച്ചിലാണ് അഫ്സീന തന്റെ സുഹൃത്തായ യുവതിയെ കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ എത്തിച്ച് മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവർക്ക് കാഴ്ച്ചവെച്ചത്. കോട്ടയം സ്വദേശിനിയായ യുവതി കണ്ണൂരിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ് അഫ്സീനയുമായി സൗഹൃദത്തിലാകുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് യുവതിയെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പ്രതികളായ അബൂബക്കറിൽ നിന്നും സെയ്തലവിയിൽ നിന്നും അഫ്സീന പണം വാങ്ങുകയും ചെയ്തിരുന്നു.

യുവതിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശികളായ അബൂബക്കർ, സെയ്തലവി എന്നിവരെ അന്വേഷണസംഘം നേരത്തേ കുടകിലെ റിസോർട്ടിൽനിന്ന്‌ അറസ്റ്റുചെയ്തിരുന്നു. ഈ പ്രതികളിൽനിന്ന് അഫ്സീനയും ഷമീറും പണം കൈപ്പറ്റിയിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ അബൂബക്കറും സെയ്തലവിയും നൽകാൻ തയ്യാറായില്ല. തുടർന്നാണ് അഫ്സീനയും ഷമീറും പീഡനത്തിനിരയായ യുവതിയെക്കൊണ്ട് നടക്കാവ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

സംഭവത്തിൽ ഇരുവരുടെയും പങ്കാളിത്തം പരാതിക്കാരി അറിഞ്ഞിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ ഇരുവരുടെയും പങ്ക് മനസ്സിലായത്. ഷമീറിനെ പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. ടൗൺ അസി. കമ്മിഷണർ പി. ബിജുരാജ്, എസ്.ഐ. സാബുനാഥ്, കെ.കെ. ബിജുമോഹൻ, കെ.പി. ദീപ്തിഷ്, എം. ഷാലു, സി.കെ. സുജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button