KeralaLatest NewsNews

ജീവൻ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സല്യൂട്ട്

തിരുവനന്തപുരം: ജീവൻ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സല്യൂട്ട്. ജീവൻ രക്ഷിച്ച പോലീസുകാരെ നേരിൽ കണ്ട് നന്ദി പറയുവാൻ ഒരു വയസ്സുകാരിയും കുടുംബവും പോലീസ് സ്റ്റേഷനിൽ എത്തി. ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് സ്‌നേഹം അറിയിക്കാനാണ് ഇവർ എത്തിയത്.

Read Also: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല, ഒരു ബഹുസ്വര രാഷ്ട്രമാണ്’: മോഹൻ ഭാഗവതിന്റെ വാക്കുകൾക്കെതിരെ സമാജ്‌വാദി പാർട്ടി നേതാവ്

തൈക്കാട്ടുശ്ശേരി സ്വദേശികളായ ദമ്പതികളുടെ ഒരു വയസായ മകൾക്കാണ് കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായി പോലീസിന്റെ സഹായം ലഭിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ കുഞ്ഞിന് കടുത്ത പനിയും തുടർന്ന് ഫിക്‌സും ഉണ്ടായി. അവശതയിലായ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ വാഹനത്തിനായി റോഡിലേക്ക് ഇറങ്ങിയത് സ്റ്റേഷനിലെ പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്‌ഐ ഹരികുമാറിന്റെയും സിവിൽ പോലീസ് ഓഫീസർ സൈബിന്റെയും ശ്രദ്ധയിൽപ്പെട്ടു.

ഉടൻ തന്നെ പോലീസ് ജീപ്പിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ നില അപകടകരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനാൽ പോലീസ് ആംബുലൻസ് ഒരുക്കി എറണാകുളത്തെ മൾട്ടി സ്‌പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുമായി വരുന്ന വിവരം പോലീസ് ആശുപത്രിയിലേക്ക് വിളിച്ച് അറിയിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നു കുഞ്ഞ് തിരികെ വീട്ടിൽ എത്തി.

ബുധനാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആയിരുന്നു. പിറന്നാൾ ദിനത്തിൽ സ്റ്റേഷനിൽ എത്തിയ കുട്ടിയും കുടുംബാംഗങ്ങളും ജീവൻ രക്ഷിക്കാൻ സഹായിച്ച പോലീസുകാരോട് നന്ദി പറഞ്ഞു. എല്ലാവർക്കും മധുര പലഹാരങ്ങൾ നൽകി. ജോലിയുടെ ഭാഗമായി ഒരു കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് എസ്‌ഐ ഹരികുമാറും പോലീസുകാരും.

Read Also: ഭാരതത്തിന്റെ സൗരദൗത്യത്തിൽ കയ്യൊപ്പ് ചാർത്തി കേരളത്തിന് അഭിമാനമായി മലപ്പുറം സ്വദേശി ഡോ. ശ്രീജിത്ത് പടിഞ്ഞാറ്റീരി

shortlink

Related Articles

Post Your Comments

Related Articles


Back to top button