KeralaLatest NewsNews

ആദിത്യ എൽ1 വിക്ഷേപണം: അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനാകെ അഭിമാനകരമായ നേട്ടങ്ങളാണ് തുടർച്ചയായി ഐഎസ്ആർഒയിൽ നിന്നുണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സോളര്‍ കേസിലെ പ്രതിയെ പീഡിപ്പിച്ച കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

വിജയകരമായ ചന്ദ്രയാൻ-3 ദൗത്യത്തിനുശേഷം ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ രംഗത്ത് പുതിയ മുന്നേറ്റം കുറിച്ചാണ് ആദിത്യ എൽ1 യാത്ര തുടങ്ങുന്നത്. ദൗത്യത്തിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുകയാണ്. ബഹിരാകാശ രംഗത്ത് തുടർന്നും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: വീ​ടു​ക​യ​റി അ​ജ്ഞാ​ത സം​ഘത്തിന്റെ ആക്രമണം: പി​ഞ്ചു​കു​ഞ്ഞ് ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button