
ഹൈദരാബാദ്: രാജ്യത്തേക്ക് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാനി യുവാവ് അറസ്റ്റിൽ. ഖൈബർ പക്തൂൻഖവ പ്രവിശ്യ സ്വദേശിയായ 24 വയസുകാരൻ ഫായിസ് മുഹമ്മദ് ആണ് അറസ്റ്റിലായത്. ഗൾഫിൽ വെച്ച് ഇന്ത്യക്കാരിയെ പരിചയപ്പെട്ട് വിവാഹം ചെയ്ത് അനധികൃതമായി ഇന്ത്യയിലെത്തിയതായിരുന്നു ഇയാൾ. ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പം ഇയാൾ പത്ത് മാസമായി ഇയാൾ ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
Read Also: ‘ജയസൂര്യയുടെ വാദങ്ങൾ പൊളിഞ്ഞു, അസത്യം പറഞ്ഞത് ബോധപൂർവ്വം’; വിമര്‍ശിച്ച് മന്ത്രി പി പ്രസാദ്
ഫായിസ് മുഹമ്മദ് ഷാർജയിലാണ് ജോലി ചെയ്തിരുന്നത്. ഷാർജയിൽ വെച്ചാണ് ഹൈദരാബാദ് സ്വദേശിയായ നേഹ ഫാത്തിമയെ ഇയാൾ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. നേപ്പാൾ വഴിയാണ് ഫായിസ് ഇന്ത്യയിൽ പ്രവേശിച്ചത്. ഭാര്യയുടെ ബന്ധുക്കളാണ് ഇതിന് ഇയാൾക്ക് സഹായം ചെയ്തു നൽകിയത്.
പാകിസ്ഥാനിൽ നിന്ന് സന്ദർശക വിസയെടുത്ത് നേപ്പാളിൽ എത്തുകയും അവിടെ നിന്ന് ഭാര്യയുടെ മാതാപിതാക്കളുടെ സഹായത്തോടെ ഇന്ത്യയിൽ പ്രവേശിക്കുകയുമായിരുന്നു.
Post Your Comments