Latest NewsNewsBusiness

വിദ്യാർത്ഥികൾക്കുള്ള വിസയിൽ കൂടുതൽ നിബന്ധനകൾ, നടപടി കടുപ്പിച്ച് ഓസ്ട്രേലിയ

ഒക്ടോബർ 1 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിലാകുക

വിദ്യാർത്ഥികൾക്കുള്ള വിസയിൽ പുതിയ നിബന്ധനകൾ ഉൾപ്പെടുത്തി ഓസ്ട്രേലിയ. വിദേശ വിദ്യാർത്ഥികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനായി സ്റ്റുഡന്റ് വിസ നേടുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ ബാങ്ക് നിക്ഷേപ തുകയാണ് ഓസ്ട്രേലിയ വർദ്ധിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ബാങ്ക് നിക്ഷേപ തുകയിൽ 17 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ, വിദേശ വിദ്യാർത്ഥികളുടെ മിനിമം സേവിംഗ്സ് തുക 24,505 ഓസ്ട്രേലിയൻ (13.10 ലക്ഷം) ഡോളറായി ഉയരുന്നതാണ്. ഒക്ടോബർ 1 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിലാകുക.

ഓസ്ട്രേലിയയിലെ ഉയർന്ന നിലവാരമുള്ള സർവകലാശാലകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ പലരും അവിടെയെത്തി ആറ് മാസത്തിനുള്ളിൽ ചെലവ് കുറഞ്ഞ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അഡ്മിഷൻ നേടുന്നതായി കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തതലത്തിലാണ് വിദ്യാർത്ഥികളുടെ സാമ്പത്തികഭദ്രത ഉറപ്പുവരുത്താൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചത്. ഈ വർഷം ഇതുവരെ 17,000 വിദ്യാർത്ഥികളാണ് ചെലവ് കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറിയത്. നിലവിൽ, ഒന്നിലധികം കോഴ്സുകൾക്ക് ഒരേസമയം രജിസ്റ്റർ ചെയ്യാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന കൺകറന്റ് എന്റോൾമെന്റുകൾ വിദേശ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്.

Also Read: ചാന്ദ്രചലനം രേഖപ്പെടുത്തി ചന്ദ്രയാൻ 3; പ്ലാസ്മ സാന്നിധ്യം കുറവെന്ന് രംഭ പേലോഡ് പഠനം – വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button