ചന്ദ്രയാൻ -3 ബഹിരാകാശ പേടകത്തിലെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ പ്ലാസ്മ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയാണ് (ഐഎസ്ആർഒ) ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാന്‍ 3നില് നിന്നുള്ള കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ പുറത്തുവിടുകയാണ് ഐഎസ്ആര്‍ഒ. ചന്ദ്രനിലെ പ്ലാസ്മാ സാന്നിധ്യം കുറവാണെന്ന് കണ്ടെത്തിയ ചന്ദ്രയാന്‍, നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഉപരിതലത്തിൽ പ്ലാസ്മയുടെ സാന്നിധ്യം കണ്ടെത്തിയത്. ചന്ദ്രനിലെ പ്രകമ്പനങ്ങളും ലാൻഡർ രേഖപ്പെടുത്തി.
‘ചന്ദ്രബൗണ്ട് ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയറിന്റെയും അന്തരീക്ഷത്തിന്റെയും റേഡിയോ അനാട്ടമി – ലാംഗ്മുയർ പ്രോബ് (റാംഭ-എൽപി) പേലോഡ് ഓൺബോർഡ് ചന്ദ്രയാൻ -3 ലാൻഡർ, തെക്ക് ഉപരിതലത്തിന് സമീപമുള്ള പ്ലാസ്മയുടെ ആദ്യ അളവുകൾ നടത്തി. റേഡിയോ തരംഗ ആശയവിനിമയത്തിലേക്ക് ലൂണാർ പ്ലാസ്മ അവതരിപ്പിക്കുന്ന ശബ്ദത്തെ ലഘൂകരിക്കാൻ ഈ അളവുകൾ സഹായിക്കും. കൂടാതെ, വരാനിരിക്കുന്ന ചാന്ദ്ര സന്ദർശകർക്കായി മെച്ചപ്പെടുത്തിയ ഡിസൈനുകൾക്കും അവ സംഭാവന ചെയ്യും’, ഐ.എസ്.ആർ.ഒ എക്സിൽ എഴുതി.
ചന്ദ്രയാന്‍ ലാന്‍ഡറിലെ രംഭ- ലാഗ്മിര്‍ പ്രോബാണ് പ്ലാസ്മയുടെ സാന്നിധ്യം പഠിക്കാനുള്ള ഉപകരണം. ദക്ഷിണധ്രുവ മേഖലയില്‍ ചന്ദ്രോപരിതലത്തിന് സമീപമുള്ള പ്ലാസ്മ സാന്നിധ്യമാണ് പഠിച്ചത്. ആദ്യമായാണ് ഇത്തരമൊരു പരിശോധന നടത്തുന്നത്. ഉപരിതലത്തിന് സമീപം പ്ലാസ്മ സാന്നിധ്യം കുറവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒരു ക്യുബിക് മീറ്റര്‍ വ്യാപ്തിയില്‍ 50 ലക്ഷം മുതല്‍ മൂന്ന് കോടി വരെ ഇലക്ട്രോണുകളാണ് പല മേഖലകളില്‍ കണ്ടെത്തിയത്. ഇത് ഒരു ചാന്ദ്രപകലിന്റെ തുടക്കസമയത്തെ അളവാണ്. സമയം പോകുംതോറും ഇതെങ്ങനെ മാറുന്നു എന്നതടക്കം നിര്‍ണായക പഠനം രംഭ നടത്തും.
Chandrayaan-3 Mission:
In-situ Scientific Experiments
Another instrument onboard the Rover confirms the presence of Sulphur (S) in the region, through another technique.
The Alpha Particle X-ray Spectroscope (APXS) has detected S, as well as other minor elements.
This… pic.twitter.com/lkZtz7IVSY
— ISRO (@isro) August 31, 2023
Post Your Comments