Latest NewsNewsIndia

‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സാധ്യത

സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം എന്നിവ സംബന്ധിച്ച ബില്ലുകൾ കേന്ദ്രം അവതരിപ്പിക്കാൻ സാധ്യത. നിലവിൽ, ലോക്‌സഭയിലെയും സംസ്ഥാന അസംബ്ലികളിയിലെയും തിരഞ്ഞെടുപ്പ് സാധാരണയായി അതത് കാലാവധിയുടെ അവസാനത്തിലാണ് നടക്കുന്നത്. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന് കീഴിൽ, ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒറ്റ ഘട്ടത്തിൽ തിരഞ്ഞെടുപ്പുകൾ നടക്കും. വോട്ടിംഗും ഒരു ദിവസം തന്നെ നടക്കും.

സെപ്തംബർ 18 മുതൽ 22 വരെ 5 സിറ്റിംഗുകളുള്ള പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പാർലമെന്റിൽ ഫലപ്രദമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.

പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 11 വരെ 23 ദിവസങ്ങളിലായി ഇതുവരെ 17 സിറ്റിംഗുകൾ നടന്നു. മണിപ്പൂരിലെ അക്രമത്തെച്ചൊല്ലി എല്ലാ ദിവസവും സെഷനുകൾ തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷ നേതാക്കൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ലോക്‌സഭയിൽ പ്രമേയം ശബ്ദവോട്ടോടെ പരാജയപ്പെട്ടു.

shortlink

Post Your Comments


Back to top button