ErnakulamNattuvarthaLatest NewsKeralaNews

തി​രു​വോ​ണ ദി​ന​ത്തി​ൽ എട്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രാ​യ ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ ഗോ​വി​ന്ദ് നാ​യി​ക് (38), മ​നോ​ജ് കു​മാ​ർ മ​ഹ​പ​ത്ര(55) എ​ന്നി​വ​രെയാണ് അ​റ​സ്റ്റ് ചെ​യ്തത്

ആ​ലു​വ: തി​രു​വോ​ണ ദി​ന​ത്തി​ൽ എട്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ. ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രാ​യ ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ ഗോ​വി​ന്ദ് നാ​യി​ക് (38), മ​നോ​ജ് കു​മാ​ർ മ​ഹ​പ​ത്ര(55) എ​ന്നി​വ​രെയാണ് അ​റ​സ്റ്റ് ചെ​യ്തത്. എ​ക്സൈ​സി​ന്റെ ജി​ല്ല സ്ക്വാ​ഡാ​ണ് എ​ട്ടു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

Read Also : സ്വകാര്യതാ സംരക്ഷണം കൂടുതൽ ശക്തമാക്കാൻ വാട്സ്ആപ്പ്, പുതിയ ഫീച്ചർ ഉടൻ എത്തിയേക്കും

ഒ​ഡി​ഷ​യി​ൽ ​നി​ന്ന്​ തീ​വ​ണ്ടി മാ​ർ​ഗ​മാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. മ​റ്റു ​ചി​ല​ർ​ക്ക് കൈ​മാ​റാ​ൻ പ​മ്പു​ക​വ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഒ​ഡി​ഷ​യി​ൽ​ നി​ന്ന്​ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വെ​ത്തി​ച്ച് ന​ഗ​ര​ത്തി​ൽ​വെ​ച്ച്​ കൈ​മാ​റു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ​ജി​ല്ല സ്ക്വാ​ഡ് സി.​ഐ എം. ​സ​ജീ​വ് കു​മാ​റും പാ​ർ​ട്ടി​യും ചേ​ർ​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button