KeralaLatest NewsNewsLife StyleHealth & Fitness

ദിവസവും ഒരു നേരം മുളപ്പിച്ച ചെറുപയര്‍‌ കഴിക്കൂ, ഈ അത്ഭുത ഗുണങ്ങൾ നേടൂ

അസിഡിറ്റി പ്രശ്നങ്ങളെ ഇല്ലാതാക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും മുളപ്പിച്ച പയർ സഹായകരമാണ്.

ആരോഗ്യത്തില്‍ വില്ലനാകുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് മുളപ്പിച്ച ചെറുപയര്‍‌. ദിവസവും ഒരു നേരം മുളപ്പിച്ച ചെറുപയര്‍‌ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകൾ അടങ്ങിയ ഒരു ബൗള്‍ മുളപ്പിച്ച ചെറുപയറില്‍ 0.38 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് കുറഞ്ഞതും നാരുകളാല്‍ സമ്പന്നവുമായ ഭക്ഷണമായ മുളപ്പിച്ച ചെറുപ്പയര്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു.

READ ALSO: ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നു: ശാസ്ത്ര അവബോധം വളരുന്നില്ലെന്ന് മുഖ്യമന്ത്രി

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഇവ ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ കൂട്ടാൻ സഹായിക്കുന്നു എന്ന് മാത്രമല്ല അതോടൊപ്പം തന്നെ രക്തക്കുഴലുകളിലെയും ധമനികളിലെയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യൂന്നു. കൂടാതെ, അസിഡിറ്റി പ്രശ്നങ്ങളെ ഇല്ലാതാക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും മുളപ്പിച്ച പയർ സഹായകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button